
തൃശൂർ ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
സർട്ടിഫിക്കറ്റ് പരിശോധന
ചാവക്കാട്∙2024 നവംബർ കെ–ടെറ്റ് പരീക്ഷയുടെ എല്ലാ കാറ്റഗറിയിലെ (മുൻ വർഷങ്ങളിൽ) സർട്ടിഫിക്കറ്റ് പരിശോധന 14,15,16 തീയതികളിൽ 10.30 മുതൽ 4 വരെ ചാവക്കാട് ഡിഇഒ ഓഫിസിൽ നടത്തും. ചാവക്കാട് ജില്ലാ വിദ്യാഭ്യാസ പരിധിയിൽ പരീക്ഷ എഴുതിയവർ രേഖകളുമായി എത്തണം. 14ന് കാറ്റഗറി ഒന്ന്, നാല്, 15ന് കാറ്റഗറി രണ്ട്, 16ന് കാറ്റഗറി മൂന്ന് എന്നിങ്ങനെയാണ് പരിശോധന നടത്തുന്നതെന്ന് ഡിഇഒ അറിയിച്ചു.
നഴ്സ് ഒഴിവ്
എളവളളി∙പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. താൽപര്യമുള്ള 20നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ 15ന് വൈകിട്ട് 5 മണിക്ക് മുൻപ് ബന്ധപ്പെട്ട രേഖകൾ സഹിതം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2642260.
അധ്യാപക ഒഴിവ്
എരുമപ്പെട്ടി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ബോട്ടണി, ഇംഗ്ലിഷ് എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം 15ന് രാവിലെ 10ന് സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ.