കൊടകര ∙ നെല്ലായി ദേശീയപാതയോരത്തെ വാടകവീട്ടിൽ 12 വർഷമായി വിഷുവിന് കണിയൊരുക്കാൻ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഒരുക്കുന്ന തിരക്കിലാണ് രാജസ്ഥാൻ സ്വദേശിയായ ബാബുലാലും തൊഴിലാളികളും. 24 വർഷം മുൻപാണ് കേരളത്തിലെത്തിയത്.
ജിപ്സം പൊടികൾ ഉപയോഗിച്ച് സീസൺ അനുസരിച്ച് ഒട്ടേറെ വ്യത്യസ്ത വിഗ്രഹങ്ങൾ നിർമിക്കുന്നുണ്ട്. റബർ മോൾഡിൽ കുഴച്ചെടുത്ത ജിപ്സം നിറച്ച് 24 മണിക്കൂറിന് ശേഷം പുറത്തെടുത്ത് വെയിലിൽ ഉണക്കിയെടുക്കും.
പല നിറത്തിലുള്ള ചായങ്ങൾ കലക്കിയ പാത്രങ്ങളിൽ മുക്കിയെടുത്ത ശേഷം സ്പ്രേഗൺ ഉപയോഗിച്ചാണ് അക്രിലിക് പെയ്ന്റ് കലാപരമായി രൂപങ്ങളിൽ അടിക്കുന്നത്. തുടർന്ന് വിദഗ്ധരായ കലാകാരന്മാരാണ് മിഴികളും ആടയാഭരണങ്ങളും വരക്കുന്നത്.
ബുദ്ധൻ, ഗണപതി വിഗ്രഹങ്ങളും ഒരുക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

