
‘അനിയൻ മരിച്ച പോലെ കിടക്കുന്നെടാ’…; കരുതലിന്റെ മേലുടുപ്പണിഞ്ഞ് അജ്മലിന്റെ രക്ഷായാത്ര – വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാവക്കാട് ∙ ജീവൻ രക്ഷിക്കാനുള്ള ‘സുവർണ നിമിഷം’ നഷ്ടപ്പെടരുതെന്ന് കരുതി ഉടുപ്പു പോലും മറന്ന് അജ്മൽ ഒാടിക്കയറിയത് ആംബുലൻസ് സീറ്റിലേക്ക്. നിമിഷങ്ങൾക്കുള്ളിൽ ആംബുലൻസുമായെത്തിയ അജ്മൽ സഹപ്രവർത്തകന്റെ അനുജന് സമ്മാനിച്ചത് ജീവന്റെ പുത്തനുടുപ്പ്. ‘‘അനിയൻ മരിച്ച പോലെ കിടക്കുന്നെടാ’’ എന്ന് സഹപ്രവർത്തകൻ ശരത്തിന്റെ വിളിയെത്തിയപ്പോഴാണ് അജ്മൽ ആംബുലൻസുമായി പറന്നത്. മാർച്ച് 18ന് രാത്രി 9.15 നു നടന്ന സംഭവം ദൃശ്യങ്ങൾ സഹിതം ഇപ്പോഴാണ് നാട്ടിൽ പ്രചരിച്ചത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് വണ്ടിയിലെ ചോരക്കറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് ശരത്ത് വിളിച്ചത്.
തളിക്കുളത്ത് താമസിക്കുന്ന ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ നിന്നു ഷർട്ടെടുത്ത് വരാനുള്ള സമയത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു. നേരെ വണ്ടിയിലേക്ക് ചാടിക്കയറി. തളിക്കുളം മെക്സിക്കൻ ആംബുലൻസാണ് ഓടിക്കുന്നത്. തളിക്കുളത്ത് അപകടത്തിൽപ്പെട്ട് കിടന്ന ശരത്തിന്റെ അനിയൻ അച്ചുവുമായി നേരെ എത്തിയത് ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിലേക്ക്. 9.35ന് ഇവിടെയെത്തി പുലർച്ചെ 3 വരെ അജ്മൽ സഹായത്തിനുണ്ടായി. ചേറ്റുവ വട്ടംപറമ്പിൽ അജ്മൽ (24) നാലു വർഷമായി ആംബുലൻസ് ഡ്രൈവറാണ്.