തൃശൂർ ∙ നഗരത്തിലെ മുതിർന്ന പൗരന്മാർക്കിടയിൽ വർധിച്ചുവരുന്ന ഡിമെൻഷ്യ (മറവിരോഗം) തടയുന്നതിനും ‘ഹാപ്പി ഏജിങ്’ (സന്തോഷകരമായ വാർധക്യം) പ്രോത്സാഹിപ്പിക്കുന്നതിനുമായി വിമല കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷനും (സിഒആർഡബ്ല്യുഎ) കൈകോർക്കുന്നു. മാർച്ച് 6ന് നടന്ന ചർച്ചയിലാണ് തീരുമാനം.
പദ്ധതിയുടെ ഭാഗമായി ഓരോ റസിഡൻസ് അസോസിയേഷനുകളിലും ഡിമെൻഷ്യയെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ സംഘടിപ്പിക്കും.
മറവി രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താനുള്ള പരിശോധനാ ക്യാംപുകൾ നടത്തും. മുതിർന്നവർക്ക് ഒത്തുചേരാനും ആശയവിനിമയം നടത്താനും ‘മെമ്മറീ കഫേ’ പോലുള്ള കൂട്ടായ്മകൾ രൂപീകരിക്കും.
വീട്ടിലിരിക്കുന്ന മുതിർന്നവരെ പരിചരിക്കുന്നവർക്കായി പ്രത്യേക പരിശീലന പരിപാടികൾ നൽകും. തൃശൂർ കോർപറേഷൻ പരിധിയിലുള്ള വിവിധ റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ ആദ്യഘട്ട
പ്രവർത്തനങ്ങൾ നടക്കുക.
സിഒആർഡബ്ല്യുഎ ജില്ലാ പ്രസിഡന്റ് ധീരജ്, സിഒആർഡബ്ല്യുഎ സെക്രട്ടറി സനൽ കുമാർ, സിഒആർഡബ്ല്യുഎ വൈസ് പ്രസിഡന്റ് സൈനുദ്ദീൻ, തൃശൂർ വിമല കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജയ, അസി.
പ്രഫ. ലിംസ്, സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ സെന്റർ, കുന്നംകുളം, അഡ്മിനിസ്ട്രേറ്റർ ഒ.പി.
സുരേഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

