കൊരട്ടി ∙ ദേശീയപാത മേൽപാലത്തിന്റെ തൂൺ നിർമാണത്തിനായി ഒരുക്കിയ പടുകൂറ്റൻ കമ്പിക്കെട്ട് കൂട്ടത്തോടെ നിലംപൊത്തി. ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോയിരുന്നെങ്കിലും അവയുടെ മുകളിലേക്കു വീഴാതിരുന്നതിനാൽ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി.
നിർമാണ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും അപകടത്തിൽപെടാതെ രക്ഷപ്പെട്ടു.
മേൽപാലം നിർമാണത്തിന്റെ ഭാഗമായി തൂണുകൾ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് കമ്പിക്കെട്ട് ഉയർത്തി നിർത്തിയത്.
ഉരുക്കുകമ്പികൾ വെൽഡ് ചെയ്ത് ഉറപ്പിക്കുന്നതിനു പകരം നൂൽക്കമ്പി ഉപയോഗിച്ചു കെട്ടിനിർത്തിയതാണ് അപകടത്തിനു കാരണമായതെന്നു നാട്ടുകാരും വിദഗ്ധരും ആരോപിക്കുന്നു. കാലാവസ്ഥാ പ്രശ്നങ്ങളോ മറ്റ് അസാധാരണ സാഹചര്യങ്ങളോ ഇല്ലാതെയാണു കമ്പികൾ കൂട്ടത്തോടെ നിലംപൊത്തിയത്.
3 സ്പാനുകൾ സ്ഥാപിക്കുന്നതിനായുള്ള തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ഇതിനായി മുൻപു പൈലിങ് പൂർത്തിയാക്കിയ ശേഷം വലിയ കൂടു പോലെ കമ്പിക്കെട്ട് ഒരുക്കി അതിനകത്തുകൂടി കൂറ്റൻ കമ്പികൾ ഉയർത്തി നിർത്തിയിരുന്നു. ജംക്ഷനിലെ തിരക്കേറിയ ഗതാഗതം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാത്തതിനെതിരെ നാട്ടുകാർ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു.
എന്നാൽ അധികൃതർ ഇതു ഗൗനിച്ചില്ല. പ്രതിദിനം വിദ്യാർഥികളും ദൂരയാത്രക്കാരും ഉൾപ്പെടെ പതിനായിരക്കണക്കിനു പേർ സഞ്ചരിക്കുന്ന പാതയിലാണു ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചയോടെ നിർമാണം നടത്തുന്നത്.
കമ്പികൾ മറിഞ്ഞു വീണ ഭാഗത്തിന്റെ എതിർവശത്താണ് എറണാകുളം–തൃശൂർ ദേശീയപാതയുടെ ബദൽ റോഡ്.
കമ്പികൾ മറുവശത്തേക്കു വീണിരുന്നെങ്കിൽ ദേശീയപാതയിലേക്കോ വാഹനങ്ങളുടെയോ യാത്രക്കാരുടെയോ മുകളിലേക്കോ പതിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. മറ്റു തൂണുകളിലെ കമ്പിക്കെട്ടുകളും അടിയന്തരമായി പരിശോധിച്ചു സുരക്ഷ ഉറപ്പാക്കണമെന്നു നാട്ടുകാർ ആ വശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

