മുതുവറ∙ തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുതുവറ ശിവക്ഷേത്രത്തിനു മുന്നിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ഡിവൈഡർ മുൻ എംഎൽഎ അനിൽ അക്കര രാവിലെ പൊളിച്ചു നീക്കി. റോഡ് നിർമാണ കരാർ കമ്പനി ജീവനക്കാരുടെ പരാതിയിൽ അനിൽ അക്കരയ്ക്കും കൂടെ ഉണ്ടായിരുന്ന 2 കോൺഗ്രസ് പ്രവർത്തകർക്കും എതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. ഡിവൈഡർ വൈകിട്ട് പൊലീസിന്റെ സാന്നിധ്യത്തിൽ പുനഃസ്ഥാപിച്ചു. മുതുവറ ശിവക്ഷേത്രത്തിലേക്ക് റോഡിന്റെ എതിർ ഭാഗത്തുനിന്ന്് പ്രവേശനമില്ലാതെയാണ് ഡിവൈഡർ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്.
ഡിവൈഡർ സ്ഥാപിക്കുമ്പോൾ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കോൺഗ്രസ് പ്രവർത്തകർ മുതുവറയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതിയും നൽകി.
നടപടികൾ ഉണ്ടാകാതിരുന്നതിനാലാണ് ഡിവൈഡർ അനിൽ അക്കര പൊളിച്ച് നീക്കിയതെന്ന് പറയുന്നു.
റോഡ് നിർമാണ പ്രവർത്തനത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. ഡിവൈഡർ തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരായ പ്രസിഡന്റ് ജിത്തു ജോയ്, സെക്രട്ടറി കെ.എസ്.ശ്രീരാജ്, ട്രഷറർ ജിഷ്ണു സത്യൻ എന്നിവർ പേരാമംഗലം പൊലീസിൽ പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

