പി.വെമ്പല്ലൂർ ∙ കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിൽ 958 പോയിന്റ് നേടിയ മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യൻമാരായി. 616 പോയിന്റ് നേടിയ എറിയാട് കേരള വർമ ഗവ.ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 600 പോയിന്റ് നേടിയ കെകെടിഎം ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 197 പോയിന്റ് നേടി ഒന്നാമതെത്തി.
147 പോയിന്റ് നേടിയ എറിയാട് ഗവ.കേരളവർമ ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. 127 പോയിന്റ് നേടിയ കരൂപ്പടന്ന ഗവ.
ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം നേടി. സംസ്കൃത കലോത്സവത്തിൽ മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 157 പോയിന്റ് നേടി ഒന്നാം സ്ഥാനവും പി.ഭാസ്കരൻ സ്മാരക ഗവ.
ഹയർ സെക്കൻഡറി സ്കൂൾ 141 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 138 പോയിന്റ് നേടിയ കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്ക്കൂളിനാണ് മൂന്നാം സ്ഥാനം.
സമാപന സമ്മേളനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ അധ്യക്ഷത വഹിച്ചു. എഇഒ പി.മൊയ്തീൻ കുട്ടി സമ്മാനദാനം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, വത്സമ്മ, കെ.എ.അയൂബ്, ജയ സുനിൽ രാജ്, മിനി ഷാജി, രാജേഷ് കൈതക്കാട്ട്, രേഷ്മ വിബിൻ, പ്രസന്ന ധർമൻ, മിനി പ്രദീപ്, നീതു സുഭാഷ്, സി.ജെ.ദാമു, സംഘാടക സമിതി ജനറൽ കൺവീനർ എം.എ.അനീസ, പി.കെ. മുഹമ്മദ് ഷമീർ, ഡോ.
കെ.എസ്.ഷിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

