ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാളെ സ്റ്റേറ്റ് ബാങ്ക് ഏകാദശി നെയ് വിളക്ക്. കാലത്ത് കാഴ്ചശീവേലിക്ക് പെരുവനം സതീശൻ മാരാർ മേളം നയിക്കും.
ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്ക് അയിലൂർ അനന്തനാരായണ ശർമയുടെ പഞ്ചവാദ്യം അകമ്പടിയാകും. സന്ധ്യയ്ക്ക് ചെർപ്പുളശേരി ശ്രീജയൻ മാരാരുടെ തായമ്പക. രാത്രി പഞ്ചവാദ്യവും വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക നാഗസ്വര മേളവും അകമ്പടിയാകും.
മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കാലത്ത് 8 മുതൽ ബാങ്ക് ജീവനക്കാരുടെ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, രാത്രി ഗാനമേള. ഇന്നലെ ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വകയായി കാഴ്ചശീവേലി, മേളം, തായമ്പക, കലാപരിപാടികൾ. രാത്രി ദക്ഷയാഗം കഥകളി എന്നിവയുണ്ടായി.
നന്ദഗോവിന്ദം ഭജൻസ് ഇന്ന്
കോടതി വിളക്കിന്റെ ഭാഗമായി നന്ദഗോവിന്ദം ഭജൻസിന്റെ ഭജന ഇന്ന് രാത്രി 7ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കും.
സുകൃതഹോമം
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ തന്ത്രിയും ഓതിക്കന്മാരും കാർമികരായി നടക്കുന്ന 8 ദിവസത്തെ സുകൃതഹോമം ഇന്ന് സമാപിക്കും.
സുകൃതം ഹോമം വഴിപാടു ചെയ്തവർക്ക് പ്രസാദം ഇന്നു കാലത്ത് 10 മുതൽ 2 വരെ പ്രസാദ കൗണ്ടറിൽ ലഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

