മാള ∙ ഏഴു ദിവസത്തിന് ശേഷം മാളയിലേക്കുള്ള ശുദ്ധജല വിതരണം ഇന്നലെ പുനരാരംഭിച്ചു. ഓഗസ്റ്റിലെ ജല ഉപയോഗത്തുക കുടിശിക വരുത്തിയതിനെത്തുടർന്ന് ഈ മാസം ഒന്നിനാണ് ജലവിതരണം ജലഅതോറിറ്റി നിർത്തിവച്ചത്.
കുടിശിക ഇപ്പോഴും പഞ്ചായത്ത് അടച്ചുതീർത്തിട്ടില്ല. ജലവിതരണം ഇത്രയും മുടങ്ങിയ സാഹചര്യത്തിൽ നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വാട്ടർ അതോറിറ്റി അടിയന്തര തീരുമാനം എടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടറുടെ നിർദേശം ലഭിച്ചതിനെത്തുടർന്നാണ് വിതരണം പുനരാരംഭിച്ചതെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
13,99,205 രൂപയാണ് ഓഗസ്റ്റിലെ ഉപയോഗത്തുക. നേരത്തെയുള്ള ധാരണ പ്രകാരം ജലവിതരണം തടസ്സപ്പെടാതിരിക്കാനായി ഈ തുകയുടെ 50 ശതമാനമായ 6,99,602.5 രൂപ അടച്ചാൽ മതിയാകും.
എന്നാൽ 3.50 ലക്ഷം രൂപ മാത്രമാണ് പഞ്ചായത്ത് അടച്ചത്. തുക അടയ്ക്കേണ്ട സമയപരിധി കഴിഞ്ഞതോടെയാണ് ജലവിതരണം ഒന്നിന് നിർത്തിവച്ചത്.
ജലവിതരണം മുടങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. അതേ സമയം പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് തുക കണ്ടെത്തി കുടിശിക അടയ്ക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]