ഇരിങ്ങാലക്കുട ∙ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശേരി ശാഖയിൽ എത്തിയ നിക്ഷേപകൻ ബാങ്കിനുള്ളിലെ കൗണ്ടറിൽ പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. കൂത്തുപാലക്കൽ സുരേഷ് (70) ആണ് പെട്രോൾ ഒഴിച്ചത്. 9000 രൂപയിൽ താഴെയുള്ള നിക്ഷേപത്തുക ആവശ്യപ്പെട്ട് കഴിഞ്ഞ 19ന് അപേക്ഷ നൽകിയിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ഹെഡ് ഓഫിസിൽ നിന്ന് തുക പാസ്സായിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു.
തിരിച്ചുപോയ സുരേഷ് തിരികെ ഒരു കുപ്പിയിൽ പെട്രോളുമായി എത്തി കൗണ്ടറിൽ ജീവനക്കാർ ഇരിക്കുന്ന ഭാഗത്തുള്ള ഡെസ്കിൽ ഒഴിച്ച ശേഷം ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. സംഭവസമയത്ത് ജീവനക്കാർ സീറ്റിൽ ഉണ്ടായിരുന്നില്ല.
സുരേഷിന് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 82,500 രൂപ ഇതുവരെ തിരികെ നൽകിയിട്ടുണ്ട്.
8698 രൂപയാണ് ബാക്കി നിക്ഷേപമുള്ളത്. ഈ തുക ആവശ്യപ്പെട്ടു സുരേഷ് ബാങ്കിൽ കത്ത് നൽകിയിരുന്നുവെന്നും ബാങ്ക് വായ്പകളിൽ അടവ് വരുന്ന മുറയ്ക്ക് അടുത്തദിവസം തുക നൽകാനിരിക്കെയാണ് ബാങ്കിൽ കയറി ആക്രമണം നടത്തിയതെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ആർ.എൽ.ശ്രീലാൽ അറിയിച്ചു.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് സുരേഷിനെതിരെ കേസെടുത്തു.
സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നാരോപിച്ച് സിപിഎം പൊറത്തിശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ.ജീവൻലാലിന്റെ നേതൃത്വത്തിൽ കണ്ടാരംതറ മൈതാനത്തിന് പ്രതിഷേധസമരം നടത്തി. എന്നാൽ, സുരേഷ് ബിജെപി പ്രവർത്തകൻ അല്ലെന്നും സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും ബിജെപി മണ്ഡലം സെക്രട്ടറി ടി.കെ.ഷാജു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]