കൊരട്ടി ∙ കൊരട്ടി മുത്തി തിരുനാളിന്റെ ഭാഗമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ അറിയിച്ചു. ദേശീയപാത 544ൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഉള്ളതു കാരണം കൂടുതൽ പാർക്കിങ് സ്ഥലങ്ങളും മറ്റു ഗതാഗത ക്രമീകരണങ്ങളും ഇന്നു മുതൽ 26 വരെ സജ്ജമായിരിക്കും. ഡിവൈഎസ്പി പി.സി.ബിജുകുമാറിന്റെ മേൽനോട്ടത്തിൽ 2 സോണുകളാക്കി തിരിച്ചാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്.
സോൺ ഒന്നിൽ പള്ളി പരിസര പ്രദേശങ്ങളിലെ സുരക്ഷാ ചുമതല കൊരട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത്രംഗനും സോൺ രണ്ടിൽ ഗതാഗതത്തിന്റെയും പാർക്കിങ് ക്രമീകരണത്തിന്റെയും ചുമതല കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജുവിനുമാണ് നൽകിയിട്ടുള്ളത്.
ജനങ്ങൾ പൊലീസിന്റെയും വൊളന്റിയർമാരുടെയും നിർദേശങ്ങൾ പാലിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യണമെന്നു പൊലീസ് നിർദേശിച്ചു. തിരുനാൾ ദിവസങ്ങളിൽ അനാവശ്യമായി വാഹനങ്ങൾ പള്ളി പരിസരത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും അറിയിച്ചു.
പൂവൻകുല സമർപ്പിച്ചു
കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കൊരട്ടിമുത്തിയുടെ തിരുനാളിന്റെ ഭാഗമായി എൽഎഫ് കോൺവന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പൂവൻകുല സമർപ്പണം നടത്തി. പിടിഎ പ്രസിഡന്റ് രാജേഷ് മേനോത്ത്, പ്രിൻസിപ്പൽ സിസ്റ്റർ റോഷ്നി എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]