തൃശൂർ ∙ ഇന്നു പുലിക്കളി നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തെ നായ്ക്കനാൽ മേഖലയിലും പാർക്കിങ് അനുവദിക്കില്ല.
ഉച്ചയ്ക്കു 2 മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഗതാഗതം നിരോധിക്കും. പുലിക്കളി തീരുന്നതുവരെ റൗണ്ടിലേക്കു സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല.
നഗരത്തെ വിവിധ സെക്ടറുകളായി തിരിച്ച് എസിപിയുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കി. കാൽനട
പട്രോളിങ്, ഇരുചക്ര വാഹന പട്രോളിങ് എന്നിവയും ഏർപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കാൻ പ്രത്യേക മഫ്തി, നിഴൽ പൊലീസ് സംഘങ്ങളെ നിയോഗിച്ചു.
പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകളും ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 0487 2424193.
ബസുകളുടെ വഴിമാറ്റം
∙ പുലിക്കളിയുടെ ഭാഗമായി ബസുകളും സ്വകാര്യവാഹനങ്ങളുമടക്കം വഴിതിരിച്ചു വിടുമെന്നു പൊലീസ് അറിയിച്ചു. മണ്ണുത്തി, പുത്തൂർ ദിശയിൽ നിന്നു ശക്തൻ സ്റ്റാൻഡിലേക്കു പോകേണ്ട
ബസുകൾ ഫാത്തിമ നഗർ, ഐടിസി ജംക്ഷൻ, ഇക്കണ്ട വാരിയർ റോഡ് വഴി ശക്തനിലെത്തി മിഷൻ ക്വാർട്ടേഴ്സ് വഴി മടങ്ങണം.
മണ്ണുത്തി, നെല്ലങ്കര ദിശയിൽ നിന്നു വടക്കേ സ്റ്റാൻഡിലേക്കുള്ള ബസുകൾ പെൻഷൻമൂല വഴി വടക്കേസ്റ്റാൻഡിലെത്തി മടങ്ങണം. പൂങ്കുന്നം വഴിയെത്തുന്ന എല്ലാ ബസുകളും പൂങ്കുന്നത്തു റൂട്ട് അവസാനിപ്പിച്ചു പടിഞ്ഞാറേക്കോട്ട
വഴി മടങ്ങണം. പടിഞ്ഞാറേക്കോട്ട
വഴി എത്തുന്ന ബസുകൾ നേതാജി ഗ്രൗണ്ട് പരിസരം മുതൽ പടിഞ്ഞാറേക്കോട്ട വരെയുള്ള ഭാഗത്തു സർവീസ് അവസാനിപ്പിച്ചു മടങ്ങണം.
കൂർക്കഞ്ചേരി വഴി സർവീസ് നടത്തുന്ന ബസുകൾ ബാല്യ ജംക്ഷൻ വഴി ശക്തനിലെത്തി കണ്ണംകുളങ്ങര, ചിയ്യാരം വഴി മടങ്ങണം.
കസ്തൂർബാ ആശുപത്രി ജംക്ഷനിൽ നിന്നു ശക്തനിലേക്കു ബസുകൾ പ്രവേശിക്കാൻ പാടില്ല. ഇരിങ്ങാലക്കുട, ഒല്ലൂർ റൂട്ടുകളിൽ നിന്നു പടിഞ്ഞാറേക്കോട്ട
വഴി പോകേണ്ട സ്വകാര്യ വാഹനങ്ങൾ വടൂക്കര – അരണാട്ടുകര വഴി പോകണം.
അശ്വിനി ഭാഗത്തു നിന്നു പാലക്കാട്, എറണാകുളം ഭാഗത്തേക്കുള്ള ബസും ട്രെയിലറുകളും ഒഴികെയുള്ള വണ്ടികൾ നെല്ലങ്കര വഴി പോകണം. കുന്നംകുളം ഭാഗത്തു നിന്നു പാലക്കാട്ടേക്കുള്ള ചെറുവാഹനങ്ങൾ കൊട്ടേക്കാട്, വിയ്യൂർ, പൊങ്ങണംകാട് വഴി പോകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]