ഒല്ലൂർ∙ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളുടെ കരാർ കാലാവധി കഴിഞ്ഞിട്ട് രണ്ടര മാസം പിന്നിട്ടിട്ടും നടപടികൾ എടുക്കാത്തതിനാൽ പകുതി ഡിവിഷനുകളും ഇരുട്ടിൽ. ഒല്ലൂർ, കൂർക്കഞ്ചേരി, അയ്യന്തോൾ സോണൽ മേഖലയിലെ ആയിരക്കണക്കിനു തെരുവുവിളക്കുകളാണ് പ്രവർത്തിക്കാതെ ആയത്.
ഈ മേഖലയിലെ 25 ഡിവിഷനുകൾ രാത്രി കാലങ്ങളിൽ പൂർണമായും ഇരുട്ടിലാണ്. ജൂൺ 26ന് ആണ് നിലവിലെ കരാറിന്റെ കാലാവധി കഴിഞ്ഞത്.
ഇതു കഴിഞ്ഞ് രണ്ടര മാസമായിട്ടും കരാർ പുതുക്കി നൽകാനോ, ടെൻഡർ വഴി പുതിയ കരാർ നൽകാനോ ഉള്ള നിയമാനുസൃതമായ നടപടികൾ ഒന്നും കോർപറേഷൻ ആരംഭിച്ചിട്ടില്ല. ഓണാഘോഷത്തോടനുബന്ധിച്ചു ഈ മേഖലകളിൽ നടന്ന പരിപാടികളിൽ മുഴുവനും ഇതുമൂലം ഇരുട്ട് അകമ്പടിയായി.
റോഡുകളിലൂടെ നടത്തിയ ദേശ കുമ്മാട്ടി, ഘോഷയാത്രകളും ഇരുട്ടത്ത് നടത്തേണ്ടി വന്നു. ബൾബുകൾ പ്രവർത്തിക്കാതിരുന്നതും പുറമേ ടൈമർ ബോക്സുകൾ തകരാറിലായതും പ്രശ്നം രൂക്ഷമാക്കി.
ഇതുമൂലം പ്രവർത്തന ക്ഷമം ആയ ബൾബുകൾ പോലും കത്താതെ ആയി.കാലാവധി കഴിഞ്ഞപ്പോൾ തന്നെ മേയറോടും, സെക്രട്ടറിയോടും പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ, ഉപ നേതാവ് ഇ.
വി.സുനിൽ രാജ് എന്നിവരടക്കമുള്ള കൗൺസിലർമാർ നേരിട്ടും, കൗൺസിലിലും പരാതി പറഞ്ഞിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.കോർപറേഷൻ അധികൃതരുടെ നിസ്സംഗത മൂലം ബൾബുകൾ കത്താത്തതിനാൽ താനടക്കം ഉള്ള കൗൺസിലർമാർ ജനങ്ങളോട് മറുപടി പറയാൻ ബുദ്ധിമുട്ടുകയാണെന്നു ഇ. വി.സുനിൽ രാജ് കുറ്റപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]