
തൃശൂർ ∙ അയ്യന്തോൾ മൈതാന പരിസരത്തു ചെന്നാൽ രസകരമായ ഒരു ഫ്ലെക്സ് കാണാം. അയ്യന്തോൾ കർഷക നഗറിലെ കോർപറേഷൻ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകിട്ട് 5.30നു കർഷകനഗറിൽ സിപിഎം അയ്യന്തോൾ ലോക്കൽ കമ്മിറ്റി നടത്തുന്ന പ്രതിഷേധ ധർണയുടെതാണ് ഫ്ലെക്സ്.
കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാൻ തീരുമാനിച്ച കൂടിയാലോചന യോഗത്തിൽ പങ്കെടുത്ത കോർപറേഷൻ വികസന സ്ഥിരം സമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയാണ് സമരത്തിന്റെ ഉദ്ഘാടകൻ എന്നതാണ് ഏറെ രസകരം.
ഇടതു കൗൺസിലറും സിപിഎം തൃശൂർ ഏരിയ സെക്രട്ടറിയുമായ അനൂപ് ഡേവിസ് കാടയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പുതൂർക്കര ഡിവിഷനിലെ കോൺഗ്രസ് കൗൺസിലറുടെ അനാസ്ഥ വിഷയമാക്കിയാണ് സിപിഎം സമരം.
കെട്ടിടം പൊളിച്ച് പുതിയതു നിർമിക്കാൻ കോർപറേഷൻ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് ഒരുമാസം മുൻപ് പുതൂർക്കര കോൺഗ്രസ് കമ്മിറ്റി ഇവിടെ ധർണ നടത്തിയിരുന്നു.
സ്വരാജ് റൗണ്ടിൽ കെട്ടിടം വീണ സമയത്തു തന്നെ അയ്യന്തോളിലെ കെട്ടിടത്തിന്റെ അവസ്ഥ ഡിവിഷൻ കൗൺസിലർ അറിയിച്ചതിനെത്തുടർന്ന് കോർപറേഷൻ സെക്രട്ടറിയും എൻജിനീയറിങ് വിഭാഗവും സ്ഥലം സന്ദർശിച്ച് നിജസ്ഥിതി റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 5ന് അയ്യന്തോൾ മേഖലയിലെ കൗൺസിലർമാരെ പങ്കെടുപ്പിച്ച് മേയറുടെ ചേംബറിൽ കൂടിയാലോചന യോഗം ചേരുകയും അടിയന്തരമായി കെട്ടിടം പൊളിക്കാനും കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും തീരുമാനിച്ചു. കെട്ടിട
വിഷയം കോൺഗ്രസിനു നേരെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഇടതു ഭരണസമിതിയും സിപിഎമ്മും ചേർന്നു നടത്തുന്നതെന്ന് കൗൺസിലർ ജോൺ ഡാനിയൽ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]