
പുത്തൻചിറ ∙ കരിങ്ങാച്ചിറയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഷട്ടറുകൾ തുരുമ്പെടുത്തു നശിക്കുന്നു. പുത്തൻചിറ അടക്കമുള്ള പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനാണ് ഇവിടെ മെക്കാനിക്കൽ ഷട്ടർ സ്ഥാപിച്ചിരുന്നത്.
പഴയ കൊച്ചി-തിരുവിതാംകൂർ അതിർത്തി കൂടിയാണിത്. ഷട്ടറിന് അര നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്നു പഴമക്കാർ പറയുന്നു.
ഷട്ടറിൽ വെള്ളം എത്തിയിരുന്ന കലുങ്ക് റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണിട്ട് മൂടി.
ഇതോടെയാണ് ഷട്ടർ അനാഥമായത്. ഓർപ്പുഴയിൽ നിന്ന് മുകളിലെ പ്രദേശങ്ങളായ പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകളിലെ വിസ്തൃതമായ പാടശേഖരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഉപ്പുവെള്ളം കയറുന്നത് ഷട്ടറിട്ട് തടയുകയും താൽക്കാലിക ബണ്ട് നിർമിച്ച് പ്രതിരോധിക്കുകയുമാണ് ആദ്യ കാലങ്ങളിൽ ചെയ്തു പോന്നിരുന്നത്.
ഷട്ടറിന്റെ ഉപയോഗം നിർത്തിയതോടെ മണ്ണിട്ട് താൽക്കാലിക ബണ്ട് ഒരുക്കുക മാത്രമാണ് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള ഏക പോംവഴി.
ജില്ലാ പഞ്ചായത്തിന്റെ ഏകോപനത്തിൽ പുതിയ ഷട്ടർ സംവിധാനം ഇവിടെ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഭൂമിയിൽ അവശേഷിക്കുന്ന ഷട്ടറിന്റെ തുരുമ്പ് നീക്കം ചെയ്ത് പെയ്ന്റിങ് നടത്തി സുരക്ഷിതമായി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]