
പുന്നയൂർക്കുളം ∙ പുന്നൂക്കാവ് അങ്കണവാടിയിലേക്കുള്ള വഴി വെള്ളവും ചെളിയും നിറഞ്ഞ് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ. ഇവിടം കോൺക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. പുന്നൂക്കാവ് സെന്റർ കിഴക്ക് പുഞ്ചപ്പാടം റോഡിൽ നിന്നാണ് അങ്കണവാടിയിലേക്കുള്ള വഴി തുടങ്ങുന്നത്.
250 മീറ്റർ ദൂരമുള്ള റോഡ് വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്. 13 കുട്ടികൾ ഇവിടെ എത്തുന്നുണ്ട്.
അങ്കണവാടിയിലേക്ക് ചെളി ചവിട്ടാതെ പോകാൻ സമീപത്തെ വീട്ടുമുറ്റത്തേക്ക് കയറണം.
ഇതുവഴി വാഹനങ്ങൾ വരാൻ പ്രയാസമാണ്. അതിനാൽ അങ്കണവാടിയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും ബുദ്ധിമുട്ടുന്നു.
റോഡിനു വശത്തെ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ നിലയിലാണ്. അങ്കണവാടിക്ക് പുറമേ 6 കുടുംബങ്ങൾക്കും ഇൗ വഴി മാത്രമാണ് ആശ്രയം.
മഴക്കാലത്താണ് ഏറെ ദുരിതം. 2 വർഷം മുൻപാണ് ഇവിടെ പുതിയ നഴ്സറി ഉദ്ഘാടനം ചെയ്തത്. വഴി കോൺക്രീറ്റ് ഇടുകയോ കട്ട
വിരിക്കുകയോ ചെയ്യുമെന്ന് അന്ന് പറഞ്ഞിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]