
തൃശൂർ ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിയന്ത്രണം: മാള ∙ പോസ്റ്റ് ഓഫിസ് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മാള-അന്നമനട റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആളൂർ, അഷ്ടമിച്ചിറ ഭാഗങ്ങളിൽ നിന്ന് വലിയപറമ്പ്, അന്നമനട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കാവനാട് റോഡ് വഴി കോട്ടമുറിയിലേക്ക് തിരിഞ്ഞു പോകണം. കൊടുങ്ങല്ലൂരിൽ നിന്ന് അന്നമനട, കുഴൂർ ഭാഗങ്ങളിലേക്കു വരുന്ന പ്രൈവറ്റ്, കെഎസ്ആർടിസി ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ മാള പള്ളിപ്പുറത്തു നിന്നു തിരിഞ്ഞ് പ്ലാവിൻമുറിയിലൂടെ വട്ടക്കോട്ട ജംക്ഷൻ വഴി പോകണം.
അന്നമനട, വലിയപറമ്പ് ഭാഗങ്ങളിൽ നിന്ന് അഷ്ടമിച്ചിറ, ആളൂർ, പുത്തൻചിറ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കാവനാട് റോഡ് വഴി പോകണം. അന്നമനടയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ വട്ടക്കോട്ടയിൽ നിന്നു തിരിഞ്ഞ് മാളപള്ളിപ്പുറം പ്ലാവിൻമുറി റോഡിലൂടെ പോകണമെന്നു പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
അന്നമനട ∙ ആലത്തൂർ ജംക്ഷൻ, ചള്ളി ആറാട്ടുകുളം, ആലത്തൂർ കനാൽ, മലയാങ്കുന്ന്, ജീവൻ ടൈൽസ്, തണ്ടാതിക്കുളം, ബ്രൈറ്റ് റബ്ബേഴ്സ്, മിൽ കൺട്രോൾസ്, സതേൺ ഫുഡ്സ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം മുങ്ങും.
അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ∙ പി.വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ കൊമേഴ്സ്, ഇക്കണോമിക്സ്, അക്വാ കൾചർ, സുവോളജി, മലയാളം, ഫിസിക്സ്, ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോളജ് ഓഫിസുമായി ബന്ധപ്പെടണം. 0480 2850596.
ജോലി ഒഴിവ് ഡോക്ടർ
പുന്നയൂർക്കുളം ∙ അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്. അപേക്ഷ 15 വരെ കുടുംബാരോഗ്യകേന്ദ്രത്തിൽ സ്വീകരിക്കും. 04872080412.