ഗുരുവായൂർ ∙ ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽ ആനകൾ അർധ പട്ടിണിയിൽ. 10 ദിവസമായി ആനകൾക്ക് ആവശ്യത്തിനുള്ള പനമ്പട്ട
ലഭിക്കുന്നില്ല. കരാറുകാരന്റെ അനാസ്ഥയാണ് പ്രതിസന്ധിക്കു കാരണമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നു.
മദപ്പാടിലുള്ള ആനകൾക്ക് ആവശ്യത്തിനു പനമ്പട്ട നൽകി കഴിഞ്ഞാൽ മറ്റാനകൾക്ക് സാധാരണ വേണ്ടതിന്റെ മൂന്നിലൊന്നു മാത്രമാണ് നൽകാൻ കഴിയുന്നത്.
പാപ്പാന്മാർ കൂട്ടമായി ഇക്കാര്യം ആനക്കോട്ടയിലെ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ഭക്ഷണത്തിൽ കുറവു വരുന്നുണ്ടെന്നാണ് പാപ്പാന്മാരുടെ പക്ഷം.
പനമ്പട്ടയ്ക്കു പകരം പുല്ല് നൽകാനുള്ള ശ്രമം നടക്കുന്നുണ്ട്.
എന്നാൽ ആദ്യദിവസം ലഭിച്ചത് മൂപ്പു കൂടിയ പുല്ല് ആയതിനാൽ പല ആനകളും കഴിച്ചില്ല. ഇലകളുള്ള പനമ്പട്ട
ലഭിക്കാത്തതിനാൽ ഇപ്പോൾ ആനകൾ പനമ്പട്ടയുടെ തണ്ടും കൊമ്പും ചില്ലയുമെല്ലാം കഴിക്കാൻ തുടങ്ങി. പനമ്പട്ട
കിട്ടാത്ത സാഹചര്യത്തിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ലൈവ് സ്റ്റോക് വിഭാഗം ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

