
64 ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അന്തിക്കാട് ∙ 64 ക്രിമിനൽ കേസുകളിലെ പ്രതി പെരിങ്ങോട്ടുകര അയ്യാണ്ടി വീട്ടിൽ രാഗേഷിനെ (കായ്ക്കുരു– 37) അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര സ്വദേശി കാതിക്കുടത്ത് ലീലയെ മാർച്ച് 17ന് വെട്ടിപ്പരുക്കേൽപിച്ച കേസിലാണ് അറസ്റ്റ്. തങ്ങളുടെ സംഘത്തിൽപെട്ടവരെ അസഭ്യം പറഞ്ഞു എന്നാരോപിച്ച് ഇതു ചോദ്യം ചെയ്യാനായിപെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയ ഷാജഹാൻ, ശ്രീബിൻ എന്നിവർ അവിടേക്കു ബഹളം കേട്ടെത്തിയ യുവാവിന്റെ വല്യമ്മ ലീലയെ വടിവാൾ കൊണ്ടു വെട്ടുകയായിരുന്നു. ഇരുവരെയും കൃത്യത്തിനു പ്രേരിപ്പിച്ചത് രാഗേഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാപ്പ കേസ് കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കേസിനാസ്പദമായ സംഭവം.
തൃക്കാക്കരയിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് അറസ്റ്റ്. ഇന്നലെ പുലർച്ചെ മൂന്നോടെ കളമശേരി പൊലീസിന്റെ സഹായത്തോടെയാണ് അന്തിക്കാട് സബ് ഇൻസ്പെക്ടറും സംഘവും ഇയാളെ പിടികൂടിയത്. കേസിൽ പ്രതിയായ ശ്രീബിനെ രക്ഷപ്പെടാൻ സഹായിച്ചതിനു ചാഴൂർ സ്വദേശികളായ വാഴപുരയ്ക്കൽ വീട്ടിൽ അഖിൽ (24), മഠത്തിൽ വീട്ടിൽ ഹരികൃഷ്ണൻ (24) എന്നിവരെ 21ന് അറസ്റ്റ് ചെയ്തിരുന്നു. രാഗേഷിന് അന്തിക്കാട്, ചേർപ്പ്, കയ്പമംഗലം, തൃശൂർ വെസ്റ്റ്, പാവറട്ടി, എറണാകുളം നോർത്ത്, വിയ്യൂർ, കാട്ടൂർ, ചാവക്കാട്, നെടുപുഴ, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, അടിപിടി എന്നിങ്ങനെ 64 ക്രിമിനൽ കേസുകളുണ്ട്.