തൃശൂർ ∙ കേരളത്തിൽ തുടർഭരണം കിട്ടിയപ്പോൾ വികസനത്തുടർച്ച ഉണ്ടായതുപോലെ കോർപറേഷനിലും വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് ജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപറേഷൻ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിക്കെതിരെ ഇ.ഡി ഉന്നയിച്ചിരിക്കുന്ന പരാതി പശ്ചാത്തല സൗകര്യം വികസിപ്പിക്കാൻ തുക ചെലവഴിച്ചു എന്നാണ്.
ഇത്തരത്തിലുള്ള പല പരാതികൾ പലർക്കും പല കേന്ദ്രങ്ങളിൽനിന്ന് ഇനിയും കിട്ടിയേക്കാം. 7 വൻകിട
പദ്ധതികൾക്കായി 2 ലക്ഷം കോടി ചെലവിടാൻ പോകുന്നു. ഇതൊക്കെ തടയുകയാണ് ഉദ്ദേശ്യമെങ്കിൽ അത് നടക്കാൻ പോകുന്നില്ല എന്നേ പറയാനുള്ളൂ– മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമപ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്.
യുഡിഎഫ് എല്ലാ ഘട്ടത്തിലും അതിനെ എതിർക്കുന്ന നിലപാടാണ് എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി.ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജൻ, മന്ത്രി ആർ.ബിന്ദു, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, എം.എം.വർഗീസ്, എം.കെ.കണ്ണൻ, യു.പി.ജോസഫ് എന്നിവർ പ്രസംഗിച്ചു.
തൊണ്ടയിടറി,ആവേശം ചോരാതെ പ്രസംഗം
തൊണ്ടയിടറി ഇടവേള വന്നെങ്കിലും ആവേശം ചോരാതെ ആയിരുന്നു പിണറായിയുടെ പ്രസംഗം. ഉദ്ഘാടന പ്രസംഗം 16 മിനിറ്റ് പിന്നിട്ട
ഉടനെ വെള്ളം കുടിക്കാൻ പ്രസംഗം നിർത്തിയ പിണറായി, ചുമ മൂലം പ്രസംഗം തുടരാനാകാതെ 4 മിനിറ്റോളം ഇടവേള എടുത്തു. തുടർന്ന് പ്രസംഗിച്ചപ്പോഴും ശബ്ദം ശരിയായില്ല. പിന്നീട് ഇടയ്ക്കിടെ ചുമ വന്ന് പ്രസംഗം തടസ്സപ്പെടുത്തി.
തൊണ്ട ശരിയാക്കാനായി പലകുറി വെള്ളം കുടിക്കുകയും ചെയ്തു.
പക്ഷേ, അതൊന്നും പ്രസംഗത്തിലെ ആവേശത്തെ ബാധിച്ചില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

