ചാലക്കുടി ∙ ദേശീയപാതയിലെ സൗത്ത് ജംക്ഷനിലെ മേൽപാലത്തിനു താഴെ ഒരു കോടി രൂപ ചെലവിൽ സൗന്ദര്യവൽക്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനു വർഷങ്ങൾ പിന്നിടുമ്പോഴും നടപടികളൊന്നുമില്ല. സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി ഓപ്പൺ സ്റ്റേജ്, ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ, പാർക്കിങ് സൗകര്യം, ശുചിമുറി സമുച്ചയം, ഓപ്പൺ ജിംനേഷ്യം, 7 ഐലൻഡുകൾ എന്നിവ ഒരുക്കുമെന്നാന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്.
കൂടാതെ തറ ടൈൽ പാകി മനോഹരമാക്കാനും മേൽപാലത്തിൽ നിന്ന് ഇവിടേക്കു വെള്ളം വീഴുന്നത് ഒഴിവാക്കാനും പദ്ധതിയുണ്ടെന്നും അറിയിച്ചിരുന്നു.
മേൽപാലത്തിനു താഴെ ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ സൗന്ദര്യവൽകരണം നടപ്പാക്കുമെന്നായിരുന്നു പറഞ്ഞത്. വ്യക്തികളുടെും സംഘടനകളുടെയും സാമ്പത്തിക പങ്കാളിത്തത്തോടെ നിർമാണം നടത്താൻ ലക്ഷ്യമിട്ടു.
എംപി, എംഎൽഎ ഫണ്ടുകളും ഇതിനായി വിനിയോഗിക്കാമെന്നും കണക്കു കൂട്ടി.
മേഖലയിലെ സഹകരണ ബാങ്കുകൾ, മർച്ചന്റ്സ് അസോസിയേഷൻ, സെന്റ് മേരീസ് ഫൊറോന പള്ളി, സെന്റ് ജയിംസ് ആശുപത്രി, കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, ക്രസന്റ് പബ്ലിക് സ്കൂൾ, സുരഭി തിയറ്റർ ഉടമ സാംസൺ പാണാടൻ, കട്ടക്കയം തങ്കച്ചൻ എന്നിവർ ഇതിനായി പങ്കാളിത്തം വഹിക്കാമെന്ന് അറിയിച്ചതോടെ പദ്ധതി നടപ്പാകുമെന്നു പ്രതീക്ഷിച്ചെങ്കിലും വർഷങ്ങൾ പൊയ്പ്പോയതല്ലാതെ പദ്ധതി നടപ്പായില്ല. നിലവിൽ മേൽപാലങ്ങളുടെ അടിവശം മാലിന്യം അടിഞ്ഞും യാചകർ കയ്യടക്കിയും മോശം അവസ്ഥയിലാണ്.
നഗരസഭാധികൃതർ എംപിക്കൊപ്പം ഡൽഹിയിൽ കേന്ദ്രമന്ത്രിയെയും ദേശീയപാത അധികൃതരെയും കണ്ടു സൗന്ദര്യവൽക്കരണത്തിന് അനുമതി തേടിയിരുന്നു.
നഗരസഭ കൗൺസിൽ ഹാളിൽ അവലോകന യോഗവും നടത്തി. 2024 ഓഗസ്റ്റിൽ ഉദ്യോഗസ്ഥ–ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തു.
പക്ഷേ പദ്ധതി കടലാസിൽ മാത്രമാണിന്നും.
മാലിന്യം,
വെള്ളക്കെട്ട്
അപകടങ്ങൾ പതിവ്
സൗത്ത് ജംക്ഷനിൽ മേൽപാലത്തിനു താഴെ കലാഭവൻ മണി ഓട്ടോറിക്ഷ സ്റ്റാൻഡിലേയ്ക്കു ഓട്ടോറിക്ഷകൾ കയറുന്ന ഭാഗത്തെ വലിയ കുഴി അപകടക്കെണിയാകുന്നു. ഇവിടെ മലിനജലം കെട്ടിക്കിടക്കുകയാണ്.
മഴ പെയ്താൽ സ്ഥിതി കൂടുതൽ ദുരിതം നിറഞ്ഞതാകും. മിക്കവാറും ദിവസം ഇവിടെ ഇരുചക്ര വാഹനങ്ങൾ വീണു യാത്രക്കാർക്കു പരുക്കേൽക്കുക പതിവാണ്.
ഗവ. ഈസ്റ്റ് സ്കൂളിലേയ്ക്കു തിരിയുന്ന ഭാഗത്തും മലിന ജലം കെട്ടിക്കിടന്നും സ്ലാബുകൾ തകർന്നും വൃത്തിഹീനമായ സ്ഥിതി തുടരുകയാണ്.
സൗത്ത് ജംക്ഷനിൽ അങ്കമാലി, കൊരട്ടി, മേലൂർ, കാടുകുറ്റി, മുരിങ്ങൂർ എന്നിവിടങ്ങളിലേക്കു ബസ് കയറാനായി യാത്രക്കാർ കാത്തു നിൽക്കുന്ന ഭാഗത്തെ ഡ്രെയ്നേജിനു മുകളിലെ സ്ലാബ് തകർന്നത് അപകടഭീഷണിയാണ്.
ആഴ്ചയിലേറെയായി ഇതാണു സ്ഥിതിയെങ്കിലും പരിഹാരമില്ല. മുകളിൽ 2 കമ്പ് നാട്ടി സവോളച്ചാക്ക് കെട്ടിയിട്ടു അപകടാവസ്ഥയുണ്ടെന്നു ജനങ്ങളെ കാണിക്കുന്നുണ്ടെങ്കിലും അധികൃതർ കണ്ട
മട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

