പാവറട്ടി ∙ തദ്ദേശ തിരഞ്ഞെടുപ്പിനായി മുല്ലശേരി ബ്ലോക്കിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ബാലറ്റ് പേപ്പറുകൾ സജ്ജീകരിച്ച് യന്ത്രങ്ങൾ കമ്മിഷനിങ് നടത്തി. മുല്ലശേരി ബ്ലോക്ക് പരിധിയിലെ എളവള്ളി, പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിലെയും മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാർഥികളുടെയും ബാലറ്റ് പേപ്പറുകളാണ് അതത് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രത്തിൽ ഘടിപ്പിച്ച് പ്രവർത്തന സജ്ജമാക്കി കമ്മിഷനിങ് നടത്തിയത്.
ഇത്തരത്തിൽ കമ്മിഷനിങ് നടത്തിയ യന്ത്രങ്ങൾ പ്രത്യേക നമ്പറിട്ട് സീൽ ചെയ്ത് ഇൗ കേന്ദ്രത്തിൽ തന്നെ സജ്ജീകരിച്ച സ്ട്രോങ് റൂമുകളിലേക്ക് മാറ്റി പൊലീസ് കാവൽ ഏർപ്പെടുത്തി.
ജില്ലാ പഞ്ചായത്തിന് നീല നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന് റോസ് നിറത്തിലും ഗ്രാമ പഞ്ചായത്തിന് വെള്ള നിറത്തിലുമുള്ള ബാലറ്റുകളാണ് ഘടിപ്പിച്ചത്. ബ്ലോക്ക് പരിധിയിലെ 111 ബൂത്തുകളിലേക്കുള്ള 3 വീതം യന്ത്രങ്ങളാണ് ഇത്തരത്തിൽ സജ്ജമാക്കിയത്.
25 ശതമാനം റിസർവ് യന്ത്രങ്ങളടക്കം 416 യന്ത്രങ്ങളാണ് ഇത്തരത്തിൽ സജ്ജീകരിച്ചത്. ഇവ പോളിങ് സാമഗ്രികളുടെ വിതരണ ദിവസമായ 10ന് രാവിലെ 8 മുതൽ ഓരോ ബൂത്തുകളിലേക്കും നിയോഗിക്കപ്പെട്ട
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. ബ്ലോക്ക് വരണാധികാരിയും ജില്ലാ പ്ലാനിങ് ഓഫിസറുമായ എ.ഡി.ജോസഫ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും മുല്ലശേരി ബിഡിഒയുമായ കെ.എം.വിനീത്, പാവറട്ടി പഞ്ചായത്ത് വരണാധികാരി എൻ.വി.ആന്റണി, എളവള്ളി പഞ്ചായത്ത് വരണാധികാരി ടി.രാധ, മുല്ലശേരി പഞ്ചായത്ത് വരണാധികാരി ബി.ടി.ലൗസി, വെങ്കിടങ്ങ് പഞ്ചായത്ത് വരണാധികാരി സുദീപ് എന്നിവർ വോട്ടിങ് യന്ത്രം കമ്മിഷനിങ്ങിന് നേതൃത്വം നൽകി.
നൂറിലധികം ഉദ്യോഗസ്ഥരും ഇൗ പ്രക്രിയയി ൽ പങ്കാളികളായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

