ചേർപ്പ് ∙ ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച് യുവ ശിൽപിയായ കിഴക്കൂട്ട് സതീഷ് കുമാറിന്റെ കൂറ്റൻ അനന്തശയനം ശിൽപം. മികച്ച ശിൽപത്തിനു വേണ്ടിയുള്ള ഈ വർഷത്തെ ദേശീയ പുരസ്കാരത്തിന് (ഹാൻഡിക്രാഫ്റ്റ് നാഷനൽ അവാർഡ്) കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ഈ ശിൽപമാണ്.
8.25 അടി നീളവും 5.5 അടി വീതിയുമുള്ള കുമിഴ് മരത്തിൽ തീർത്തതാണ് ശിൽപം. എട്ടു മാസമെടുത്താണ് ശിൽപം പൂർത്തിയാക്കിയത്.
ക്ഷീരസാഗരത്തിൽ അനന്തന് മീതെ ശയിക്കുന്ന മഹാവിഷ്ണുവും അരികെ ഭൂമിദേവിയും ലക്ഷ്മീദേവിയും ഉൾപ്പെടുന്നതാണ് ശിൽപം.
തിരമാലകളിൽ ഭഗവാന്റെ 10 അവതാരങ്ങൾ കൂടി ശിൽപ്പത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാർഡിനായുള്ള മത്സരത്തിലും സതീഷ്കുമാറിന്റെ ഇൻസൈഡ് ഔട്ട് സൈഡ് എന്ന ശിൽപം അവസാന ഘട്ടം വരെ ഉണ്ടായിരുന്നു.
ശിൽപിയായ രാമചന്ദ്രന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ് സതീഷ്കുമാർ.
വത്തിക്കാനിൽ മാർപാപ്പയുടെ സ്വകാര്യ മൂസിയത്തിലേക്ക് തിരഞ്ഞെടുത്ത നാനോ ലാസ്റ്റ് സപ്പർ, അമേരിക്കയിലെ കൃഷ്ണ ക്ഷേത്രത്തിലെ കൊത്തുപണികൾ, മോഹൻലാലിന് വേണ്ടി ചെയ്ത പ്രണയ സൗഗന്ധികം ശിൽപം എന്നിവയെല്ലാം സതീഷ് കുമാറിന് വലിയ പ്രശംസ നേടിക്കൊടുത്തു. മാപ്രാണത്ത് വിസ്മയം വുഡൻ സ്റ്റോറീസ് എന്ന കൊത്തുപണി ഗാലറിയും ഇദ്ദേഹം നടത്തുന്നുണ്ട്.
ഇദ്ദേഹത്തിന്റെ അനുജൻ സജീവ് കുമാറും മികച്ച ശിൽപിയാണ്. ഭാര്യ:പ്രിയ.
മക്കൾ:വിസ്മയ, ഭരത്ചന്ദ്രൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

