തൃശൂർ ∙ ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ദീർഘകാലമായുള്ള അഭ്യർഥന മാനിച്ച് പാലരുവി എക്സ്പ്രസിന് (തൂത്തുക്കുടി–പാലക്കാട് ജംക്ഷൻ പാലരുവി എക്സ്പ്രസ് – 16791, പാലക്കാട് ജംക്ഷൻ–തൂത്തുക്കുടി പാലരുവി എക്സ്പ്രസ് – 16792) ഇരിങ്ങാലക്കുടയിൽ അധിക സ്റ്റോപ് അനുവദിച്ചു. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.
അധിക സ്റ്റോപ് എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ള തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് പ്രയോജനകരമാകുന്നുമെന്ന് പ്രതീക്ഷിക്കുന്നു.
സമയക്രമം:
16791 – തൂത്തുക്കുടി–പാലക്കാട് ജംക്ഷൻ പാലരുവി എക്സ്പ്രസ് ഇരിങ്ങാലക്കുടയിൽ എത്തിച്ചേരുന്ന സമയം: 09:38, പുറപ്പെടുന്ന സമയം: 09:39
പുതുക്കിയ സമയക്രമം (തിങ്കളാഴ്ച മുതൽ):
തൃശൂർ: നിലവിൽ 09:57 / 10:00, പുതുക്കിയത് 10:04 / 10:07
ഒറ്റപ്പാലം: നിലവിൽ 10:48 / 10:50, പുതുക്കിയത് 11:23 / 11:25
പാലക്കാട് ജംക്ഷൻ: നിലവിൽ 12:00, പുതുക്കിയത്: 12:30
16792 – പാലക്കാട് ജംക്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ഇരിങ്ങാലക്കുടയിൽ എത്തിച്ചേരുന്ന സമയം 17:32, പുറപ്പെടുന്ന സമയം 17:33
പുതുക്കിയ സമയക്രമം (തിങ്കളാഴ്ച മുതൽ):
അങ്കമാലി: നിലവിൽ 17:50 /17:51, പുതുക്കിയത് 17:54 /17:55
ആലുവ: നിലവിൽ 18:03 /18:05, പുതുക്കിയത് 18:06 / 18:08
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]