കണ്ടശാംകടവ്∙ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫിക്കായുള്ള കണ്ടശാംകടവ് ജലോത്സവത്തിൽ എടത്വ ടൗൺ ബോട്ട് ക്ലബിന്റെ ജവാഹർ തായങ്കരി ചുണ്ടൻ വള്ളവും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ കണ്ടശാംകടവ് കരിക്കൊടി കെഡിബിസിയുടെ താണിയനും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ഇല്ലിക്കൽ ബിബിസിയുടെ പമ്പാവാസനും ജേതാക്കളായി. ചുണ്ടൻവള്ളം വിഭാഗത്തിൽ പറവൂർ വെല്ലൂർ ബോട്ട് ക്ലബിന്റെ ആലപ്പാട്ട് ചുണ്ടൻ 2–ാം സ്ഥാനവും കുട്ടനാട് ബ്രദേഴ്സ് ക്ലബിന്റെ പായിപ്പാട്ട്–2 ചുണ്ടൻ 3–ാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി എഗ്രേഡ് വിഭാഗത്തിൽ നടുവിൽക്കര സംഘം ബോട്ട് ക്ലബിന്റെ ഗരുഡനും ബി ഗ്രേഡ് വിഭാഗത്തിൽ പുളിയംതുരുത്തി ജിബി തട്ടകനും 2–ാം സ്ഥാനങ്ങൾ നേടി. ജലഘോഷയാത്രയിൽ താന്ന്യം പൈനൂർ ബോട്ട് ക്ലബിന്റെ ഗോതുരുത്ത് പുത്രൻ ഒന്നാം സ്ഥാനം നേടി.
നീന്തൽ മത്സരം (13 വയസിന് താഴെ): 1.എ.ആർ.ഋത്വിക്, 2.
സി.എം.അദ്വൈത്, 3. കെ.എച്ച്.ശ്രീഹരി.
(13 വയസിന് മുകളിൽ): 1.അതുൽരാജ്, 2. അജുൽരാജ്, 3.ശ്രീസായ്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം ജലഘോഷയാത്രയും ഫ്ലാഗ് ഓഫ് ചെയ്തു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു. കലക്ടർ അർജുൻ പാണ്ഡ്യൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
കലക്ടർ, ഡിവൈഎസ്പിമാരായ വി.കെ.രാജു, ഷൈജു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. ജനറൽ കൺവീനർ വി.എൻ.സുർജിത്ത്, പ്രോഗ്രാം കൺവീനർ കെ.വി.വിനോദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വേണു കണ്ഠരുമഠത്തിൽ (ചാലക്കുടി), കെ.സി.പ്രസാദ് (അന്തിക്കാട്), പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.മോഹൻദാസ്, ജീന ചന്ദ്രൻ, എം.ഒ.റജീന, ജില്ലാപഞ്ചായത്തംഗങ്ങളായ ബെന്നി ആന്റണി, എ.വി.വല്ലഭൻ, മണലൂർ പഞ്ചായത്തംഗം രാഗേഷ് കണിയാം പറമ്പിൽ എന്നിവർ പ്രസംഗിച്ചു ഭദ്രൻ വടക്കുംപുറം ദൃക്സാക്ഷി വിവരണം നടത്തി.
ജനപ്രതിനിധികൾ പങ്കെടുത്തില്ല
കണ്ടശാംകടവ് ജലോത്സവത്തിന് ഉദ്ഘാടകയായ മന്ത്രി ആർ.ബിന്ദുവും സമ്മാനവിതരണം നടത്തേണ്ട
മന്ത്രി കെ.രാജനും സ്ഥലം എംഎൽഎയായ മുരളി പെരുനെല്ലിയും ആതിഥേയരായ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്തും പങ്കെടുത്തില്ല. കോൺഗ്രസ് ജനപ്രതിനിധികളും ഭാരവാഹികളും പ്രവർത്തകരും വിട്ടു നിന്നു.
തുഴക്കാരനായി കലക്ടറും
ചുണ്ടൻവള്ളത്തിൽ തുഴക്കാരനായി കലക്ടർ അർജുൻ പാണ്ഡ്യൻ.
കണ്ടശാംകടവ് ജലോത്സവത്തിലെ ജേതാക്കളായ ജവാഹർ തായങ്കരി ചുണ്ടൻ വള്ളത്തിലാണ് കലക്ടർ തുഴക്കാരാനായത്. മത്സരങ്ങൾ കഴിഞ്ഞ ശേഷമാണ് പവലിയന്റെ മുൻപിൽ നിന്ന് കല്കടർ മുണ്ടും മടക്കിക്കുത്തി ചുണ്ടൻ വള്ളത്തിൽ കയറി തുഴഞ്ഞത്.
വള്ളത്തിലെ മറ്റു തുഴക്കാരോടൊപ്പം പാലം മുതൽ ഫിനിഷിങ് പോയിന്റ് വരെ 2 തവണ കലക്ടർ നല്ലൊരു തുഴക്കാരനെ പോലെ ചുണ്ടൻ വള്ളം തുഴഞ്ഞു.
ആവേശമായി തൃപ്രയാർ ജലോത്സവം
തൃപ്രയാർ ∙ തിരുവോണദിനത്തിൽ ശ്രീരാമക്ഷേത്രത്തിന് മുന്നിൽ കനോലി പുഴയിൽ നടന്ന തൃപ്രയാർ ജലോത്സവത്തിൽ എ–ഗ്രേഡ് വിഭാഗത്തിൽ ടിബിസി കൊച്ചിൻ ക്ലബ്ബിന്റെ ഗരുഡൻ, ബി–ഗ്രേഡിൽ തൊയക്കാവ് ദേശം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ നമ്പർ–2 എന്നീ വള്ളങ്ങൾ ഒന്നാം സ്ഥാനം നേടി. എ–ഗ്രേഡിൽ വടക്കൻ ബ്രദേഴ്സ് ക്ലബ്ബിന്റെ പൊഞ്ഞനത്തമ്മ, ബി– ഗ്രേഡിൽ ജെബിസി ജലസംഘം ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് എന്നീ ടീമുകൾ രണ്ടാം സ്ഥാനങ്ങളിലെത്തി.
മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി.എം.അഹമ്മദ് അധ്യക്ഷത വഹിച്ചു. ജലോത്സവത്തിന് മുന്നോടിയായുള്ള ജല ഘോഷയാത്ര സി.സി.മുകുന്ദൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ശശിധരൻ (അന്തിക്കാട്), കെ.സി.പ്രസാദ് (തളിക്കുളം), പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ.ദിനേശൻ (നാട്ടിക), ശുഭ സുരേഷ്(താന്ന്യം), വിഷ്ണു ഭാരതീയ സ്വാമി, ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ എന്നിവർ പ്രസംഗിച്ചു. രണ്ട് ഗ്രേഡുകളിലായി 21 ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്.
വിജയികൾക്ക് ഇ.ടി.ടൈസൺ എംഎൽഎ ട്രോഫി വിതരണം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]