
ശുദ്ധജല വിതരണം തടസ്സപ്പെടും;
ഇരിങ്ങാലക്കുട∙ കാറളം ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും കാട്ടൂർ, പടിയൂർ, പൂമംഗലം, കാറളം പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെടും.
യോഗാ പരിശീലകർ
പെരിഞ്ഞനം ∙ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ യോഗാ പരിശീലകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 7 ദിവസത്തിനകം ആയുർവേദ ഡിസ്പെൻസറിയിൽ അപേക്ഷ സമർപ്പിക്കണം.
0480 2842900
സീറ്റൊഴിവ്
ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ്സ് കോളജിൽ ബിരുദ–ബിരുദാനന്തര കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള കൂടിക്കാഴ്ച 11ന് 9.30ന് നടക്കും. 9446630042.
സ്പോട് അഡ്മിഷൻ
മണ്ണുത്തി ∙ വെറ്ററിനറി സർവകലാശാലയിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നാളെ10ന് മണ്ണുത്തി വെറ്ററിനറി കോളജിൽ.
www.kvasu.ac.in. 953951127.
പരിശീലനം
തൃശൂർ ∙ കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിക്കേഷൻ സെന്ററിൽ 12ന് കേക്ക് നിർമാണത്തിൽ പരിശീലന പരിപാടി നടത്തുന്നു.
ഫീസ് 750 രൂപ. 11നകം റജിസ്റ്റർ ചെയ്യണം.
0487-2370773, 8547070773. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]