പുന്നയൂർ ∙ അകലാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് ഭക്ഷണം വിളമ്പുന്നതിനിടെയുണ്ടായ അടിപിടിയിൽ സ്ത്രീകളും കുഞ്ഞും ഉൾപ്പെടെ 6 പേർക്ക് പരുക്ക്. അകലാട് തറയിൽ ആഷിഫ് (35), മകൻ ഷൈലോഖ് റാസ (നാല്), സഹോദരിയുടെ മകൻ ഫവാസ് (21), ബന്ധുക്കളായ എറണാംകുളം സ്വദേശി സൈബുന്നിസ (41), ഷഫ്ന (21), സുബൈദ (51), എന്നിവർക്കാണ് പരുക്കേറ്റത്.
ഇവർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചയ്ക്ക് 1.30ന് ആണ് സംഭവം. ഓഡിറ്റോറിയം ഡൈനിങ് ഹാളിലേക്ക് കടക്കാൻ ശ്രമിച്ച ഫവാസിനെ ഭക്ഷണം വിളമ്പിയിരുന്നവർ തടയുകയും മർദിക്കുകയുമായിരുന്നത്രെ.
ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീകൾക്കും കുഞ്ഞിനും പരുക്കേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 6 പേർക്കെതിരെ വടക്കേകാട് പൊലീസ് കേസെടുത്തു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

