തൃശൂർ ∙ വിയ്യൂരിലെ കേരള ഫയർ ആൻഡ് റെസ്ക്യു സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 97 സേനാംഗങ്ങളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടന്നു. അഗ്നിസുരക്ഷാ സേന ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ സല്യൂട്ട് സ്വീകരിച്ചു. 56 ഫയർ റെസ്ക്യു ഓഫിസർമാർ (41, 42 ബാച്ചുകൾ), 37 ഫയർ റെസ്ക്യു ഡ്രൈവർമാർ (34–ാം ബാച്ച്) എന്നിവരുടെയും നാഷനൽ ഫയർ സർവീസ് കോളജിൽ നിന്ന് സബ് ഓഫിസേഴ്സ് കോഴ്സ് പൂർത്തിയാക്കിയ 4 പേരുടെയും (98–ാം ബാച്ച്) പാസിങ് ഔട്ട് പരേഡാണ് നടന്നത്.
ടെക്നിക്കൽ ഡയറക്ടർ എം.നൗഷാദ്, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൻസ്, ഫയർ അക്കാദമി ഡയറക്ടർ എം.ജി.രാജേഷ്, അസി.
ഡയറക്ടർമാരായ റെനി ലൂക്കോസ്, എ.എസ്.ജോഗി, അസി.ഡയറക്ടർ എസ്.എൽ.ദിലീപ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

