അതിരപ്പിള്ളി ∙ ചാലക്കുടി–അതിരപ്പിള്ളി റോഡിൽ ഡിവൈഡറിൽ ഇടിച്ച് കാറിനു തീപിടിച്ചു. വെറ്റിലപ്പാറ പാലത്തിനു സമീപം രാത്രി ഏഴരയോടെയാണ് സംഭവം.
യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ പുറനാട്ടുകര സ്വദേശികളായ 4 പേരും 3 കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അതിരപ്പിള്ളിയിൽ നിന്നു ചാലക്കുടി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
ഇടിച്ച ഉടനെ കാറിൽ തീ പടർന്നു. നാട്ടുകാരും വിനോദസഞ്ചാരികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
സ്ഥലത്തെത്തിയ 108 ആംബുലൻസ് ജീവനക്കാരായ സിസ്റ്റർ അജിത, പൈലറ്റ് സച്ചിൻ എന്നിവർ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് കാറിലെ തീയണച്ചു. രമേഷ് (43), വർഷ (31), കാജൽ (18), കൃതിക (8) എന്നിവർക്കാണു പരുക്കേറ്റത്.
ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]