മലക്കപ്പാറ ∙ മലയോര മേഖലയിൽ കഴിയുന്നവർക്കു ആംബുലൻസ് സേവനം ലഭിക്കാൻ മണിക്കൂറുകൾ വൈകുന്നു. അതിരപ്പിള്ളി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 108 ആംബുലൻസിലാണ് 55 കിലോമീറ്റർ അകലെ നിന്നുള്ള രോഗികളെ വരെ ചാലക്കുടിയിലെ ആശുപത്രികളിൽ എത്തിക്കുന്നത്.
മലക്കപ്പാറ പൊലീസ് സ്റ്റേഷനിലും ട്രൈബൽ വകുപ്പിന് കീഴിലും ആംബുലൻസുകൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്നില്ല.
ട്രൈബൽ ഡിപ്പാർട്മെന്റ് ആദിവാസികളുടെ ആവശ്യങ്ങൾക്കായി നൽകിയ വാഹനം മൂന്ന് മാസമായി ഡ്രൈവർ ഇല്ലാത്തതിനെ തുടർന്ന് നിരത്തിൽ ഇറങ്ങിയിട്ടില്ല. അതിരപ്പിള്ളിയിൽ നിന്നു മലക്കപ്പാറ വരെയുള്ള 55 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടര മണിക്കൂർ വേണ്ടിവരും.
റോഡിലെ തിരക്കും ദൂരക്കൂടുതലും ഇത്തരം ഘട്ടങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുന്നു.
മലക്കപ്പാറ നിന്നു ചാലക്കുടിയിലെ ആശുപത്രിയിലേക്കുള്ള ദൂരം 85 കിലോമീറ്ററാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]