പറപ്പൂക്കര ∙ മുത്രത്തിക്കരയിൽ അച്ഛനെ ഗുരുതരമായി വെട്ടി പരുക്കേൽപിച്ച സംഭവത്തിൽ അറസ്റ്റിലായ മകൻ മേക്കാടൻ വിഷ്ണുവിനെ (34) റിമാൻഡ് ചെയ്തു. കൊലപാതകശ്രമത്തിനാണ് പുതുക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്.
തലയിലുൾപ്പെടെ വെട്ടേറ്റ ശിവൻ (68) തൃശൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് . 4 വർഷം മുൻപാണ് കുടുംബം ഇവിടെ വാടകയ്ക്ക് താമസമാക്കിയത്.
40 ദിവസത്തോളമായി വിഷ്ണു തനിച്ചായിരുന്നു താമസം.
അച്ഛനെയും അമ്മയെയും ഉൾപ്പെടെ വീട്ടിലേക്ക് ഇയാൾ കയറ്റിയിരുന്നില്ല. കരാട്ടെ, കുങ്ഫു തുടങ്ങി ആയോധനകലകളിൽ പ്രാവീണ്യമുള്ള വിഷ്ണു വീട്ടിൽ ആഭിചാര ക്രിയകൾ നടത്തിയിരുന്നു.
പ്രാഥമിക പരിശോധനകളിൽ വിഷ്ണുവിന് മാനസിക പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്. വിഷ്ണുവിന്റെ പേരിൽ ഒല്ലൂർ, നെടുപുഴ സ്റ്റേഷനുകളിലായി മോഷണം, അടിപിടി കേസുകളുണ്ടായിട്ടുള്ളതായും പൊലീസ് പറയുന്നു.
ഇവർ വാങ്ങിയ 5 സെന്റ് സ്ഥലത്തിന്റെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ വിഷ്ണുവിന്റെ കൈവശമായിരുന്നു.
ശിവൻ ഇത് ചോദിച്ചുവാങ്ങാൻ എത്തിയതാണ് അക്രമത്തിനു പ്രകോപനമെന്ന് പൊലീസ് പറഞ്ഞു. ലൈഫ് പദ്ധതിയിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ശിവൻ രേഖകൾ ആവശ്യപ്പെട്ട് മകന്റെ അടുത്തെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം വീടിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വിഷ്ണുവിനെ 5 മണിക്കൂറിനു ശേഷമാണ് താഴെയിറക്കി പൊലീസ് അറസ്റ്റ് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]