
ചാലക്കുടി ∙ വീരൻകുടി, അരയക്കാപ്പ് ഉന്നതികളിലെ ആദിവാസികൾക്കു സംസ്ഥാന സർക്കാർ അനുവദിച്ച ഭൂമി നിഷേധിച്ച ഡിഎഫ്ഒ നീതി പാലിക്കുക, മാരാങ്കോട് അനുവദിച്ച ഭൂമി പതിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ മാർച്ച് നടത്തി.ആദിവാസികൾക്കെതിരെയുള്ള അനിഷ്ട സംഭവങ്ങൾക്കു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സ്വാതന്ത്ര്യദിനത്തിൽ മാരാങ്കോട് കുടിലു കെട്ടി താമസമാക്കുമെന്നും മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാലു വയസ്സുകാരനു പരുക്കേറ്റ സംഭവത്തിൽ കൂടു സ്ഥാപിച്ചു പുലിയെ പിടിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ഭൂമി അടിയന്തരമായി പതിച്ചു നൽകാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും അറിയിച്ചു. മാർച്ച് ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി.ജോസ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ്, സിപിഎം ലോക്കൽ സെക്രട്ടറി സതീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]