
മുരിങ്ങൂർ ∙ ദേശീയപാതയിലെ കനാൽ പുനർനിർമിക്കാനായി നിലവിലുള്ള കനാലിൽ കോൺക്രീറ്റിട്ട് അടച്ചതിനാൽ കോട്ടമുറി ജംക്ഷനിൽ വെള്ളം റോഡിലൊഴുകി വീടുകളിലേക്കും കടകളിലേക്കും എത്തി. ദേശീയപാതയിൽ നിന്നു ഡ്രെയ്നേജിലേക്കു വെള്ളം എത്തുന്നതിലെ തടസ്സവും പ്രശ്നമായി.
ചെമ്പകശേരി ലീലാമണി, ചെമ്പകശേരി ബൈജു, ചെമ്പകശേരി ഹരി എന്നിവരുടെ വീടുകളിലും ചെമ്പകശേരി പുഷ്പാകരന്റെ ഉടമസ്ഥതയിലുള്ള 4 കടമുറികളിലും സെപ്റ്റിക് ടാങ്ക് നിർമാണ യൂണിറ്റിലും വർക്ക്ഷോപ്പിലും വെള്ളം കയറി. പിന്നീടു മണ്ണുമാന്തി യന്ത്രം എത്തിച്ചു ഡ്രെയ്നേജിനു മുകളിലെ സ്ലാബ് ഇളക്കി മാറ്റി.
കനാലിന്റെ കോൺക്രീറ്റ് ഭിത്തി യന്ത്രസഹായത്തോടെ പൊട്ടിച്ചു വെള്ളം ഒഴുക്കുകയും ചെയ്തതോടെയാണു പ്രശ്നത്തിനു താൽക്കാലിക പരിഹാരമായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]