
കയ്പമംഗലം ∙ കനത്ത കടൽക്ഷോഭത്തിൽ വഞ്ചിപ്പുര തീരത്തെ തണൽ മരങ്ങൾ ഭീഷണിയിൽ. 20 വർഷം മുൻപ് ഒരു കിലോമീറ്ററോളം നട്ടു വളർത്തിയതാണ് തണൽ മരങ്ങൾ.
നേരത്തെ ഒറ്റപ്പെട്ട മരങ്ങൾക്ക് കടലേറ്റത്തിൽ നാശം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന കടൽക്ഷോഭത്തിൽ കൂടുതൽ മരങ്ങൾ കടപുഴകി.
തെങ്ങുകൾക്കും നാശം ഉണ്ടായി. മരങ്ങൾ വീഴുന്നതും കടലിലേക്ക് തന്നെയാണ്. ശക്തമായ തിരമാലകൾ അടിച്ചു കയറി മണ്ണ് ഇളകി മരങ്ങളുടെയും അടി വേരുകളും പുറത്തായ നിലയിലാണ്. പലയിടത്തും മീറ്റർ കണക്കിന് ദൂരം കരയും കടൽ വിഴുങ്ങിയിട്ടുണ്ട്. കടൽ ക്ഷോഭം തടയുന്നതിനും തീരത്ത് വരുന്നവർക്ക് തണലിനും ആയി നട്ടു വളർത്തിയതാണ് ഈ മരങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]