
തൃശൂർ ∙ തമിഴ്നാട്ടിലെ കരൂർ കറുപ്പസ്വാമി ക്ഷേത്രത്തിന് അലങ്കാരമായി തൃശൂരിൽ നിർമിച്ച 12 അടി ഉയരവും 1475 കിലോഗ്രാം തൂക്കവുമുള്ള ബ്രഹ്മാണ്ഡ വിളക്ക്. കൃഷ്ണകിരീടം എന്ന പേരിൽ അറിയപ്പെടുന്ന വിളക്കിന് 108 തട്ടുകൾ (വിളക്ക് ഇതളുകൾ) ആണുള്ളത്.
തൃശൂരിലെ നടവരമ്പ് കൃഷ്ണ മെറ്റൽ സ്റ്റോർ ആണ് നിർമാതാക്കൾ. സ്ഥാപനത്തിന്റെ ഇരിങ്ങാലക്കുടയിലെ ഫാക്ടറിയിൽ 15 പണിക്കാർ 20 ദിവസമെടുത്താണ് നിർമിച്ചത്.
ഈ മാതൃകയിൽ നടവരമ്പ് കൃഷ്ണ മെറ്റൽ സ്റ്റോർ നിർമിക്കുന്ന മൂന്നാമത്തേതും ഏറ്റവും വലുതുമായ വിളക്കാണ് ഇത്.
നേരത്തെ നിർമിച്ച വിളക്കുകൾ കണ്ട് ഇഷ്ടപ്പെട്ട് അതേ മാതൃകയിൽ, ഉയരവും തൂക്കവും കൂട്ടി വിളക്ക് വേണമെന്ന് കരൂരിലെ ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു.
108 തട്ടുകളും അഴിച്ചെടുക്കാവുന്ന തരത്തിൽ ആണ് നിർമാണമെന്ന് നടവരമ്പ് ഉടമകളായ പി.എസ്.കൃഷ്ണൻ, പി.എസ്.വിജയ് എന്നിവർ പറഞ്ഞു. വിളക്ക് ഫിറ്റ് ചെയ്യാൻ രണ്ടര മൂന്നു മണിക്കൂർ എടുക്കും.
നാളെ തൃശൂരിൽ നിന്ന് വിളക്ക് കരൂരിലേക്കു കൊണ്ടുപോകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]