
തൃശൂർ ∙ തോടും റോഡും വീടും ഒരുപോലെയാക്കി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്. മഴക്കാലപൂർവ ശുചീകരണമെന്ന പേരിൽ കാനകളും തോടുകളും ആഴംകൂട്ടി വൃത്തിയാക്കാൻ 5 കോടി രൂപയോളം ചെലവഴിച്ചെന്നു കോർപറേഷൻ പറയുന്നുണ്ടെങ്കിലും മഴ പെയ്തപ്പോൾ മിക്ക റോഡുകളും വെള്ളത്തിലായി.
അക്വാറ്റിക് റോഡിലും ശങ്കരയ്യ റോഡിലും പാലിയം റോഡിലും ഹരിനഗറിലും മണ്ണുത്തി റോസ് നഗറിലും വീടുകളുടെ മുറ്റത്തും ഉള്ളിലുമൊക്കെ വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ മുന്നിലും പരിസരത്തും പാർക്കിങ് ഏരിയയിലും വെള്ളം നിറച്ചു.
കാഷ്വൽറ്റിയുടേതടക്കം പ്രവർത്തനം ഒരു മണിക്കൂർ ഭാഗികമായി തടസ്സപ്പെട്ടു.
ശക്തൻ സ്റ്റാൻഡ് പരിസരത്തും സമീപ റോഡുകളിലും ഓടകളും തോടും നിറഞ്ഞു കവിഞ്ഞു കനത്ത വെള്ളക്കെട്ടു രൂപപ്പെട്ടിരുന്നു. കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് റൂട്ടുകളിലേക്കുള്ള ബസുകളടക്കം വെള്ളക്കെട്ടിലൂടെയാണു സഞ്ചരിച്ചത്.
ഇക്കണ്ട വാരിയർ റോഡിൽ മനോരമ ജംക്ഷനിലും പരിസരത്തുമായി വലിയ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
ഇക്കണ്ടവാരിയർ റോഡിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറി. ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും പ്രയാസപ്പെട്ടാണു കടന്നു പോയത്.
ശക്തനിലെ ഹോട്ടലിലും വെള്ളം കയറി.
ഓടകളിൽ നിന്നുള്ള വെള്ളമാണെന്നതിനാൽ ശുചീകരിക്കാൻ ജീവനക്കാർ ഏറെ ബുദ്ധിമുട്ടി. മുക്കാട്ടുകര ഭാഗത്തും ദേശീയപാതയിൽ മണ്ണുത്തി അടിപ്പാതയുടെ ഭാഗത്തും ഏറെനേരം വെള്ളക്കെട്ട് അനുഭവപ്പെട്ടു.
സൺ ആശുപത്രി പരിസരത്തെ റോഡിലും ഭീമാ ജ്വല്ലറി പരിസരത്തും രാവിലെ കുറേനേരം വെള്ളക്കെട്ടുണ്ടായി. മുണ്ടുപാലം – അവന്യു റോഡ് വെള്ളക്കെട്ടു മൂലം കയർകെട്ടി അടച്ചിടേണ്ടിവന്നു.
ജൂബിലി ജംക്ഷനു സമീപം തൃപ്പാക്കുളം റോഡിൽ വീടുകളിൽ വെള്ളംകയറി.
‘വിജിലൻസ് അന്വേഷിക്കണം’
കാനകളും ഓടകളും വൃത്തിയാക്കാനെന്ന പേരിൽ 5 കോടിയോളം രൂപ ചെലവാക്കിയതിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ആവശ്യപ്പെട്ടു. കാനയിൽ നിന്നു കോരിയ മണ്ണു ചില സ്ഥലത്തു നീക്കം ചെയ്യാതിരുന്നതു വെള്ളക്കെട്ടിനു കാരണമായി.
ഇരുന്നൂറോളം പദ്ധതികളുടെ പേരിൽ നടന്നതു തട്ടിപ്പു ശുചീകരണമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]