മുരിങ്ങൂരിൽ പുലി വന്നെന്ന് നാട്ടുകാർ; ഇല്ലെന്ന് വനംവകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ മുരിങ്ങൂരിൽ പുലി ഇറങ്ങിയതായി നാട്ടുകാർ. വെള്ളിയാഴ്ച രാത്രി 11ഓടെ റിനിൽ എന്ന യുവാവും ഇന്നലെ സന്ധ്യയ്ക്ക് 7.30ഓടെ മണ്ണേലി ലീലയെന്ന വയോധികയും പുലിയെ കണ്ടതായി അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലി എത്തിയതു സ്ഥിരീകരിക്കാൻ വനംവകുപ്പ് തയാറായില്ല. പുലിയുടെ കാൽപാടുകൾ കണ്ടെത്താനായില്ല. എത്തിയതു കുറുനരി ആകാമെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. രാത്രി മണിക്കൂറുകളോളം തെർമൽ ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
പുലി ഇറങ്ങിയതായുള്ള അഭ്യൂഹത്തെ തുടർന്ന് ജനം ഭീതിയിലാണ്. സനീഷ്കുമാർ ജോസഫ് എംഎൽഎ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത എന്നിവർ സ്ഥലത്തെത്തി. ചാലക്കുടിപ്പുഴയോരത്ത് കണ്ണമ്പുഴ ക്ഷേത്രത്തിന് എതിർവശത്തായി മുരിങ്ങൂരിൽ പുലിയെ പിടികൂടാനായി ഒരു കൂടു കൂടി വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ പുലിയെ പിടിക്കാനായി സ്ഥാപിച്ച കൂടുകളുടെ എണ്ണം ആറായി. ചാലക്കുടിയിൽ രണ്ടും കാടുകുറ്റിയിൽ രണ്ടും മുരിങ്ങൂരിലും കൊരട്ടി ചിറങ്ങര മംഗലശേരിയിൽ ഒന്നു വീതവും കൂടുകളാണു സ്ഥാപിച്ചിട്ടുള്ളത്.