
തൃശൂർ ജില്ലയിൽ ഇന്ന് (06-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ കേരള ലീഗൽ സർവീസസ് അതോറിറ്റി നടപ്പിലാക്കിയ ക്ലാപ്, വിആർസി, വയോനന്മ, ഹാർമണി ഹബ്, ഗോത്രവർധൻ, അതിജീവനം എന്നീ പദ്ധതികളുടെ നടത്തിപ്പിനായി പാരാലീഗൽ വൊളന്റിയർമാരെ നിയമിക്കുന്നു. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 11. വിലാസം- സെക്രട്ടറി/ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ), ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, എഡിആർ ബിൽഡിങ്, തൃശൂർ- 680003. ഫോൺ : 7736392624.
ഇന്റർവ്യു മാറ്റിവച്ചു
തൃശൂർ ∙ വിമല കോളജിൽ മലയാളം, സംസ്കൃതം, ഹിന്ദി, കൊമേഴ്സ്, സോഷ്യോളജി, സോഷ്യൽ വർക്, പൊളിറ്റിക്കൽ സയൻസ്, ഹോം സയൻസ്, സുവോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ നടത്താനിരുന്ന ഗവ. ആൻഡ് മാനേജ്മെന്റ് ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
കെൽട്രോണിൽ പ്രവേശനം
തൃശൂർ ∙ കെൽട്രോൺ നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ– ന്യു മീഡിയ ആൻഡ് വെബ് സൊലൂഷ്യൻസ് തൊഴിലധിഷ്ഠിത കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 17ന് കോഴ്സ് തുടങ്ങും. കെൽട്രോണിന്റെ തൃശൂർ നോളജ് സെന്ററാണ് പഠനകേന്ദ്രം. അടിസ്ഥാന യോഗ്യത: പ്ലസ്ടു. വിവരങ്ങൾക്ക്: 89217 49791, 0487 2429000.
അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കൊടുങ്ങല്ലൂർ ∙ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ അടിസ്ഥാന അധ്യാപക യോഗ്യത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സഭയുടെ പരിചയ പ്രാഥമിക, മധ്യമ, രാഷ്ട്ര ഭാഷ, പ്രവേശിക വിശാരദ്, പ്രവീൺ എന്നീ പിഎസ്സി അംഗീകൃത ഹിന്ദി കോഴ്സുകൾക്ക് പ്രവേശനം തുടങ്ങി.കൂടുതൽ വിവരങ്ങൾക്കു സെക്രട്ടറി ഹിന്ദി പ്രചാര കേന്ദ്രം, ചന്തപ്പുര, കൊടുങ്ങല്ലൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. 80750 46112, 94957 13636.
അപേക്ഷ ക്ഷണിച്ചു
എറിയാട്∙ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് ബേസിക് അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ സോഫ്റ്റ്വെയർ ടൂൾസ്, സ്പോക്കൺ ഇംഗ്ലിഷ്, ടെക്നിക്കൽ വർക് ഷോപ് ഇൻ ഇലക്ട്രോണിക്സ് എന്നീ വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി 15. ഫോൺ: 8547005078.
അമ്പെയ്ത്ത് പരിശീലനം
തൃശൂർ ∙ ജില്ലാ ആർച്ചറി അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 8 മുതൽ 14 വരെ സൗജന്യ അമ്പെയ്ത്ത് പരിശീലന ക്യാംപ് നടത്തുന്നു. 6 മുതൽ 20 വയസ്സു വരെയുള്ളവർക്ക് പങ്കെടുക്കാം. മിനി, കിഡ്സ്, സബ്–ജൂനിയർ, ജൂനിയർ, സീനിയർ എന്നിവ വിഭാഗങ്ങളിലാണ് പരിശീലനം. മികച്ച പ്രകടനം നടത്തുന്നവർക്ക് സ്കോളർഷിപ്, ജഴ്സി, സർട്ടിഫിക്കറ്റ്, കിറ്റ് എന്നിവ ലഭിക്കും. റജിസ്ട്രേഷന്: 94479 20130.
ഷട്ടിൽ പരിശീലന ക്യാംപ്
മുരിങ്ങൂർ ∙ റോയൽ റിക്രിയേഷൻ ക്ലബ്ബിൽ ഷട്ടിൽ പരിശീലന ക്യാംപ് ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ 11 വരെയാണു സമയം. ഫോൺ: 8138917172, 7356176312.