തൃശൂർ∙ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും തൃശൂർ ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജിലെ എഐ ആൻഡ് ഡാറ്റാ സയൻസ് വിഭാഗവും തമ്മിൽ ആരോഗ്യ മേഖലയിൽ കൃത്രിമ ബുദ്ധി (AI) അടിസ്ഥാനപ്പെടുത്തിയ ഗവേഷണ-വിദ്യാഭ്യാസ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു.
ഡോ. ജോബി തോമസ്.കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഫാ.
ജൂലിയസ് അരക്കൽ സിഎംഐ ധാരണാപത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. ആരോഗ്യരംഗവുമായുള്ള എൻജിനീയറിങ് രംഗത്തിന്റെ സംയോജനം പുതിയ സാധ്യതകൾ തുറക്കുന്നതാണെന്ന് ജ്യോതി എൻജിനീയറിങ് കോളജിലെ എഐ ആൻഡ് ഡാറ്റാ സയൻസ് വിഭാഗം മേധാവി ഷൈൻ.പി.സേവ്യർ പറഞ്ഞു.
ഈ സഹകരണം ഗവേഷണ-ഇന്നൊവേഷൻ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് ഡോ. അനൂപ്.വി അഭിപ്രായപ്പെട്ടു.
എഐ ആൻഡ് ഡാറ്റാ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ബിനീഷ്.എം നന്ദി അറിയിച്ചു.
ആരോഗ്യരംഗത്തും എൻജിനീയറിങ് മേഖലയിലും സംയുക്ത ഗവേഷണ പദ്ധതികൾ, എഐ അടിസ്ഥാനത്തിലുള്ള ക്ലിനിക്കൽ ഡാറ്റാ വിശകലനം, വിദ്യാർഥികൾക്ക് പരിശീലന-ഇന്റേൺഷിപ്പ് അവസരങ്ങൾ തുടങ്ങി മേഖലകളിൽ ഈ ധാരണാപത്രം നിർണായക പുരോഗതിക്ക് വഴിതെളിക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

