മറ്റത്തൂർ ∙ നൂലുവള്ളി പാടശേഖര സമിതിയിലെ നെൽക്കർഷകർക്ക് രണ്ടര മാസം കഴിഞ്ഞിട്ടും വിരിപ്പുകൃഷിയുടെ നെല്ലിന്റെ പണം ലഭിച്ചില്ലെന്ന് പരാതി. സപ്ലൈകോ വഴി റജിസ്റ്റർ ചെയ്ത് നൽകിയ നെല്ലിന്റെ പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണ് ലഭിക്കേണ്ടത്.
നൂലുവള്ളി പാടശേഖരത്തിൽ തൊണ്ണൂറിലധികം കർഷകർ ഉണ്ട്. അൻപതിലധികം കർഷകർക്ക് എസ്ബിഐയിൽ നിന്ന് പണം ലഭിക്കാനുണ്ട്.
മറ്റു ദേശസാൽകൃത ബാങ്കുകളിൽ പണം ലഭിച്ചതായും പറയുന്നു. 100 ടണ്ണിലധികം നെല്ലാണ് വിരിപ്പ് കൃഷിയിൽ നിന്ന് ലഭിച്ചത്.
മുണ്ടകൻ കൊയ്ത്ത് നാളെ ആരംഭിക്കാനിരിക്കെ കൊയ്ത്ത് ചെലവിനുള്ള പണത്തിനായി ബുദ്ധിമുട്ടുകയാണ് കർഷകർ.
എസ്ബിഐ ബാങ്കിന് 480 കോടി രൂപയോളം സപ്ലൈക്കോയിൽ നിന്ന് ലഭിക്കാനുണ്ടെന്നും അത് ലഭിച്ചാലേ കർഷകർക്കുള്ള പണം നൽകാൻ സാധിക്കുകയുള്ളൂ എന്ന് ബാങ്കിന്റെ റീജനൽ മാനേജർ പറഞ്ഞതായും നൂലുവള്ളി പാടശേഖര സമിതി പ്രസിഡന്റ് രാജു കദളിക്കാടൻ പറഞ്ഞു. എത്രയും വേഗം പണം ലഭിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

