കേച്ചേരി∙ അക്കിക്കാവ് – കേച്ചേരിബൈപാസ് റോഡിൽ ചിറനെല്ലൂർ വില്ലേജ് ഓഫിസിനു സമീപത്തെ വളവ് അപകടക്കെണിയാകുന്നു. ഒരാഴ്ചയ്ക്കകം ഇവിടെ മൂന്ന് വാഹനാപകടങ്ങളിലായി രണ്ടു പേർ മരിക്കുകയും 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ 31ന് വൈകിട്ട് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പഴുന്നാന സ്വദേശി വടക്കത്ത് വീട്ടിൽ ജയന്ദ്രൻ (70) മരിച്ചു. ഞായറാഴ്ച കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ കണ്ണൂർ ഇരിട്ടി ഉള്ളിക്കൽ സ്വദേശിനി പുതുമന മൊഴിയിൽ വീട്ടിൽ റോബർട്ടിന്റെ ഭാര്യ ഡെന്നി (54) മരിച്ചു.
റോഡ് പുതുക്കി പണിതതോടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഈ ഭാഗത്ത് രാത്രികാലങ്ങളിൽ വെളിച്ചക്കുറവും അപകടത്തിന് പ്രധാന കാരണമാകുന്നുണ്ട്. അപകട
സൂചന നൽകുന്ന ബോർഡുകളോ സിഗ്നലുകളോ ഇവിടെയില്ല. കേച്ചേരി– അക്കിക്കാവ് ബൈപാസ് റോഡ് നിർമാണം പൂർത്തിയായതോടെ ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചു. റോഡിൽ ഇൗ ഭാഗത്ത് ഹംപ് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

