മുല്ലശേരി ∙ കനാലിൽനിന്ന് തണ്ണീർക്കായൽ പാടശേഖരത്തിലേക്കുള്ള സ്ലൂസുകൾ അടയ്ക്കാത്തതു മൂലം തണ്ണീർക്കായൽ പാടശേഖരത്തിന് സമീപമുള്ള ഇരുപതിലധികം വീടുകളിൽ വെള്ളം കയറി. പാടൂർ, വെങ്കിടങ്ങ് മേഖലയും വെള്ളക്കെട്ടിലായി.
കനാലിലെ ജലനിരപ്പ് താഴുകയും കിഴക്കൻ മേഖലയിൽ മഴ ശക്തമാകുകയും ചെയ്തതോടെ ഡാമുകൾ തുറന്നു.
പുഴയിൽ നിന്ന് ഉപ്പുവെള്ളം കടക്കാതിരിക്കാൻ ഇടിയഞ്ചിറ റെഗുലേറ്ററിന് സമീപം താൽക്കാലിക വളയം ബണ്ടിന്റെ നിർമാണം കൂടി പൂർത്തിയായതോടെ, വെള്ളം കനാലിൽ നിന്ന് തണ്ണീർക്കായലിലേക്ക് ശക്തമായ ഒഴുകുകയാണ്. സ്ലൂസ് അടച്ചിരുന്നെങ്കിൽ വെള്ളം കനാലിൽ തങ്ങി നിൽക്കുമായിരുന്നു. ഉപ്പിന്റെ അതിപ്രസരം മൂലം 3 വർഷ മായി തണ്ണീർക്കായൽ പാടത്ത് കൃഷിയിറക്കാത്തതുമൂലം സ്ലൂസ് അടയ്ക്കേണ്ട
ചുമതലയിൽ നിന്നു പാടശേഖര കമ്മിറ്റി ഒഴിഞ്ഞ് നിൽക്കുകയാണ്. വെങ്കിടങ്ങ് പഞ്ചായത്തിന്റെ അധീനതയിലാണ് പ്രദേശം.
ഒഴുക്ക് ഇൗ നിലയിൽ തുടർന്നാൽ തണ്ണീർക്കായലിലെ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുകയും ജനജീവിതം വലിയ തോതിൽ ദുസ്സഹമാകുകയും ചെയ്യും.
പൊതു പ്രവർത്തകരായ സുധീർ വെള്ളാട്ട്, സി.പി.ജോൺ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത്, വില്ലേജ് ഓഫിസ്, ഇറിഗേഷന്‍ വകുപ്പ്, ജില്ലാ കലക്ടർ, എംഎൽഎ തുടങ്ങി ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയിട്ട ുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

