തൃശൂർ∙ വഴിത്തിരിവായ വെളിപ്പെടുത്തലുകളിലൂടെയും കണ്ടെത്തലുകളിലൂടെയും സംസ്ഥാനത്തെ പല സുപ്രധാന കേസുകളുടെ ഭാഗമായിരുന്നു വിടപറഞ്ഞ ഡോ.ഷെർലി വാസു. ട്രെയിനിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട
സൗമ്യയുടെ മൃതദേഹം ഡോ. ഷെർലിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
അന്ന് തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവിയും പോസ്റ്റ്മോർട്ടം സർജനുമായിരുന്നു ഷെർലി. ഗോവിന്ദച്ചാമി പ്രതിയായ കേസിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടെന്ന് വ്യക്തമായി കണ്ടെത്തിയത് ഷെർലി വാസുവാണ്.
ശരീരത്തിൽ നിന്നു ലഭിച്ച രണ്ടു ബീജ സാംപിളുകളും പരിശോധിച്ച് ഗോവിന്ദച്ചാമിയുടേതാണെന്ന കണ്ടെത്തലും നടത്തിയത് ഈ റിപ്പോർട്ടിലാണ്. പ്രതിക്കെതിരെയുള്ള തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത് ഡോ.ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് ആയിരുന്നു.
ദിവസങ്ങളോളം ഡോ. ഷെർലിയെ കോടതിയിൽ വിസ്തരിച്ചു.
എന്നാൽ കേസിന്റെ മുന്നോട്ടുള്ള നാളുകളിൽ ഡോ.ഷെർലിയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നുവന്നു.
യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതു ഡോ. ഷെർലി അല്ലെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന താനായിരുന്നുവെന്നും അസോഷ്യേറ്റ് പ്രഫസർ ആയിരുന്ന ഡോ.എ.കെ.ഉന്മേഷ് കോടതിയിൽ മൊഴി നൽകിയതോടെ വിവാദങ്ങൾക്കും തുടക്കമായി.
മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിലെ ഡോക്ടർമാർ തമ്മിലുണ്ടായിരുന്ന ശീതസമരമാണ് വിവാദത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
2016ൽ കലാഭവൻ മണിയുടെ മരണത്തിലും നിർണായക അഭിപ്രായം ഡോ. ഷെർലി രേഖപ്പെടുത്തി.
മണിയെ മരണത്തിലേക്ക് നയിച്ചത് ഗുരുതര കരൾ രോഗമാണെന്നാണ് ഡോ. ഷെർലി അഭിപ്രായപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]