വരടിയം∙ കൊട്ടേക്കാട്– മുണ്ടൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി വരടിയം സെന്ററിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പരാതി പരിഹാരമില്ലാതെ തുടരുന്നു.
നിലവിലെ റോഡ് അശാസ്ത്രീയമായി മെറ്റൽ വിരിച്ച് ഉയർത്തിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. റോഡ് ക്രമാതീതമായി ഉയർത്തിയതോടെ സമീപമുള്ള കടകൾ 3 അടിയോളം താഴ്ചയിലായി.
മഴ പെയ്യുന്നതോടെ റോഡിലെ വെള്ളം മുഴുവൻ കടകളിലേക്ക് ഒഴുകി എത്തുകയാണ്.
അനുബന്ധ റോഡിൽനിന്ന് സെന്ററിൽ എത്താൻ വാഹനങ്ങളും ബുദ്ധിമുട്ടിലാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർമാണ ജോലികൾ താൽക്കാലികമായി നിർത്തിവച്ചു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ നടപടിയൊന്നുമില്ല. ഇന്നലെയും പൊതു മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും റോഡിന്റെ ഉയരം പൂർവസ്ഥിതയിൽ ആക്കുന്നതിൽ തീരുമാനമായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]