
അതിരപ്പിള്ളി∙ വാഴച്ചാൽ വനമേഖലയിൽ ഞായർ രാത്രി 220 മില്ലീമീറ്റർ മഴ ലഭിച്ചു. ആറുമണിക്കൂറോളം തോരാതെ പെയ്ത മഴയിൽ ആനമല പാതയിൽ 2 മണിക്കൂർ ഗതാഗതം സ്തംഭിച്ചു.
വൈകിട്ട് ആറ് മണിയോടെ തുടങ്ങിയ ശക്തമായ മഴ രാത്രി പന്ത്രണ്ട് മണി വരെ തകർത്ത് പെയ്തു. തോടുകൾ നിറഞ്ഞ് റോഡിൽ വെള്ളം കയറി. ചണ്ടൻതോട്, ചൂഴിമേട് ഭാഗങ്ങളിലാണു വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഇതോടെ നാൽപതിലേറെ വിനോദസഞ്ചാരികളുടെ വാഹനങ്ങളും കെഎസ്ആർടിസി ബസും വഴിയിലകപ്പെട്ടു. പലയിടത്തും ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി.
ഷോളയാർ ഭാഗത്ത് റോഡിലേക്കിടിഞ്ഞ മണ്ണ് വനപാലകർ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
മൊബൈൽ ഉപയോഗിക്കാൻ കഴിയാത്തതിനാൽ വഴിയിൽ കുടുങ്ങിയവർക്ക് പുറമേ നിന്നു സഹായം തേടാൻ കഴിഞ്ഞില്ല. ബസിലെ ജീവനക്കാർ കിലോമീറ്ററുകൾ സഞ്ചരിച്ച് അമ്പലപ്പാറ ഭാഗത്ത് മൊബൈൽ റേഞ്ചുള്ള സ്ഥലത്തെത്തി കെഎസ്ആർടിസി കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ വനംവകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് വാഹനങ്ങൾ വഴിയിൽ കുടുങ്ങിയ വിവരം വനംവകുപ്പിന് ലഭിക്കുന്നത്.
ഇതോടെ വനപാലകർ സംഭവസ്ഥലത്തെത്തി. മഴ കുറഞ്ഞ് റോഡിൽ വെള്ളം താഴ്ന്നതോടെ ഗതാഗതം പുനരാരംഭിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]