
ചാലക്കുടി ∙ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും കുറ്റമറ്റ നീതിന്യായ വ്യവസ്ഥയും രാജ്യത്തു നിലനിർത്തണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. ഛത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളുടെ പേരിൽ ചുമത്തിയ കേസ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഇരിങ്ങാലക്കുട
രൂപത നടത്തിയ പ്രതിഷേധ റാലിയും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ നടപടികൾ സ്വീകരിക്കാതെ നിഷ്ക്രിയരായിരിക്കുന്ന കേന്ദ്ര സർക്കാരിനെയും ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരിനെയും ഭയത്തോടെ മാത്രമേ ജനത്തിന്, പ്രത്യേകിച്ചു ന്യൂനപക്ഷ വിഭാഗങ്ങൾക്കു കാണാനാകുകയുള്ളൂവെന്നു പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി. ബജ്രംഗ് ദൾ സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
വികാരി ജനറൽമാരായ മോൺ.
ജോസ് മാളിയേക്കൽ, മോൺ. ജോളി വടക്കൻ, മോൺ.
വിൽസൺ ഈരത്തറ, സിഎച്ച്എഫ് മദർ ജനറൽ സിസ്റ്റർ ഡോ.ആനി കുര്യാക്കോസ്, പ്രസ്ബിറ്ററൽ കൗൺസിൽ രൂപതാ സെക്രട്ടറി ഫാ.ആന്റണി മുക്കാട്ടുകരക്കാരൻ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡേവിസ് ഊക്കൻ, രൂപതാ യുവജന പ്രതിനിധി ആൻലിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
പങ്കെടുത്തത് 141 ഇടവകകളിൽ നിന്നുള്ളവർ
∙ചാലക്കുടിയിൽ നടത്തിയ ഇരിങ്ങാലക്കുട രൂപതയുടെ റാലിയിൽ പ്രതിഷേധം ഇരമ്പി.
141 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പടുകൂറ്റൻ റാലി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ചു. ഫൊറോന വികാരി ഫാ.വർഗീസ് പാത്താടനു പതാക കൈമാറി ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
വിശ്വാസികളും വൈദികരും കന്യാസ്തീകളും പ്രതിഷേധ റാലിയിൽ അണിനിരന്നു. പ്രതിഷേധ റാലി സൗത്ത് ജംക്ഷൻ വഴി ടൗൺ ചുറ്റി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.
സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, മുൻ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉൾപ്പെടെ ഒട്ടേറെ പൗരപ്രമുഖർ പങ്കെടുത്തു.
ഭാരതത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയെയും ഭാരതീയന്റെ അവകാശങ്ങളെയും ആത്മാഭിമാനത്തെയും സംരക്ഷിക്കുന്നതിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്കു കൂടുതൽ ജാഗ്രതയും പ്രവർത്തനക്ഷമതയും വേണമെന്നും പ്രവൃത്തി കൂടാതെയുള്ള ആശ്വസിപ്പിക്കൽ സ്വാർഥ-രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയുള്ള പ്രീണനം മാത്രമാണെന്നും സംഗമം കുറ്റപ്പെടുത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]