
പുഴയ്ക്കൽ: ബസ് സമരം മാറ്റിവച്ചു
തൃശൂർ ∙ പുഴയ്ക്കൽ റൂട്ടിലെ ബസുകൾ ബസ് ഉടമസ്ഥ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കാമെന്ന് ഡപ്യൂട്ടി കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സീറ്റൊഴിവ്
എറിയാട് ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസ് കൊടുങ്ങല്ലൂരിൽ എംകോം ഫിനാൻസ് കോഴ്സിൽ സീറ്റൊഴിവ്. 8ന് രണ്ടിനകം കോളജ് ഓഫിസുമായി ബന്ധപ്പെടണം.
0480 2816270. കൊടുങ്ങല്ലൂർ ∙ എംഇഎസ് അസ്മാബി കോളജിൽ ഇക്കണോമിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ്, ഫിസിക്സ്, ബോട്ടണി എന്നീ പി.ജി വിഭാഗങ്ങളിലായി എസ്സി, എസ്ടി, ഒഇസി, കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് സീറ്റുകളിൽ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 8ന് വൈകിട്ട് 4ന് അകം ക്യാപ് റജിസ്ട്രേഷൻ പകർപ്പ് സഹിതം എത്തണം.
0480 2850596.
അധ്യാപക ഒഴിവ്
എടവിലങ്ങ് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 11 ന്.
തൃശൂർ ∙ കട്ടിലപുവം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. 8ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
0487 2695264. കുറ്റൂർ∙ ചന്ദ്ര മെമ്മോറിയൽ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (ഹയർ സെക്കൻഡറി വിഭാഗം) അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 22ന് 10ന്. 9447526944.
ഐരാണിക്കുളം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8നു 10ന്.
ഐരാണിക്കുളം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്.
9495980529. ചാലക്കുടി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക (എച്ച്എസ്ടി) ഒഴിവുണ്ട്.
കൂടിക്കാഴ്ച 11നു 11ന്. 0480-2701754.
ചാലക്കുടി ∙ വിജയരാഘവപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30 ന്.
പനമ്പിള്ളി കോളജിൽ പിജി സീറ്റൊഴിവ്
ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ.കോളജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.
എംഎസ്സി മാത്തമാറ്റിക്സിന് എല്ലാ വിഭാഗങ്ങളിലും എംഎ ഇക്കണോമിക്സിന് ഒബിഎച്ച്, ഇഡബ്ല്യുഎസ്, എസ്സി, എസ്ടി വിഭാഗങ്ങളിലും എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ മലയാളം, എംകോം കോഴ്സുകളിൽ ഇഡബ്ല്യുഎസ്, എസ്ടി വിഭാഗത്തിലുമാണു ഒഴിവുള്ളത്. കാലിക്കറ്റ് സർവകലാശാല ക്യാപ് റജിസ്ട്രേഷനുള്ള വിദ്യാർഥികൾ 8നു മുൻപ് നേരിട്ടെത്തണം.
9447411354. സ്പോട് അഡ്മിഷൻ
ചാലക്കുടി ∙ കുറ്റിക്കാട് പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിലെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ്ഡിജിടി) കോഴ്സിലേക്കുള്ള സ്പോട് അഡ്മിഷൻ 7നു 10ന് കൊരട്ടി ഗവ.പോളിടെക്നിക് കോളജിൽ നടത്തും.
നാടകോത്സവം
തൃശൂർ ∙ എടക്കളത്തൂർ ദേശാഭിമാനി കലാ കായിക സാംസ്കാരിക വേദി ആൻഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രഫഷനൽ നാടകോത്സവം നടത്തുന്നു. എടക്കളത്തൂർ ശ്രീരാമ ചന്ദ്ര യുപി സ്കൂളിൽ 17 മുതൽ 26 വരെ പ്രത്യേക തയാറാക്കുന്ന വേദിയിലാണു നാടകോത്സവം.
സീസണിലെ പുതിയ നാടകങ്ങളുടെ ആദ്യ അവതരണങ്ങളാണു നാടകോത്സവത്തിൽ അരങ്ങേറുന്നത്.
ഐടിഐയിൽ സീറ്റ് ഒഴിവ്
മായന്നൂർ ∙ പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐയിൽ സ്വീയിങ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 8നു രാവിലെ 11നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്എസ്എൽസി തോറ്റവർക്കും പങ്കെടുക്കാം.
8281853944. ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കി ചിത്രപ്രദർശനം
തൃശൂർ ∙ സമദർശിയുടെ നേതൃത്വത്തിൽ 9 മുതൽ 18 വരെ ലളിത കലാ അക്കാദമി അങ്കണത്തിൽ ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കി ‘യു കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മീ ഫ്രീഡം’ ചിത്രപ്രദർശനവും ഫോട്ടോ പ്രദർശനവും നടത്തും.
9ന് വൈകിട്ട് 5.30ന് സമൂഹ ഉദ്ഘാടനത്തോടെ പ്രദർശനത്തിനു തുടക്കമാകും. സുധീഷ് എഴുവത്ത്, പി.എൻ.ഗോപീകൃഷ്ണൻ, മുരളി ചീരോത്ത്, ജയരാജ് സുന്ദരേശൻ എന്നിവർ ചേർന്നാണു പ്രദർശനം ഒരുക്കുന്നത്.
പ്രദർശനത്തിന്റെ ദിവസങ്ങളിൽ വൈകിട്ട് സാംസ്കാരിക പരിപാടികൾ നടത്തുമെന്നു എം.വി.നാരായണൻ, എം.പി.സുരേന്ദ്രൻ, കെ.എൽ.ജോസ് എന്നിവർ അറിയിച്ചു. രാജ്യാന്തര ശാസ്ത്ര ചലച്ചിത്ര മേള 8 മുതൽ
തൃശൂർ ∙ രാജ്യാന്തര ശാസ്ത്ര ചലച്ചിത്ര മേള 8 മുതൽ 10 വരെ കൈരളി, ശ്രീ തിയറ്ററുകൾ, മോഡൽ ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടത്തും.
അൻപതിലേറെ സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി കുട്ടികൾക്കു ശാസ്ത്ര ക്വിസ്, ലേഖനം എന്നീ മത്സരങ്ങൾ നടത്തും. ജില്ലയിലെ എല്ലാ സ്കൂളുകളിലും ശാസ്ത്രസിനിമകളുടെ പ്രദർശനം നടത്തും. ശാസ്ത്രസമേതം പ്രോജക്ടിന്റെ ഭാഗമായി 100 ശാസ്ത്രസിനിമ നിർമിക്കുന്നതിനു ജില്ലാ പഞ്ചായത്ത് മുൻകൈ എടുക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, സമേതം പ്രോജക്ട് കോഓർഡിനേറ്റർ വി.മനോജ്, ഫെസ്റ്റിവൽ ഡയറക്ടർ കെ.പി.രവിപ്രകാശ് എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]