
കൊരട്ടി ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുമോ എന്ന ചോദ്യത്തിന് ‘ഇപ്പം ശര്യാക്കാം’ എന്ന മട്ടിലുള്ള ഉത്തരം ഹൈക്കോടതിയിൽ ദേശീയപാത അതോറിറ്റി അധികൃതർ ആവർത്തിക്കുമ്പോഴും ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും കാരണമുള്ള യാത്രാദുരിതത്തിനു പരിഹാരം ഇനിയും അകലെ. മാസങ്ങളായി കോടതിയിലും പുറത്തു കലക്ടർ അടക്കമുള്ളവരുടെ മുൻപിലും അതു തന്നെയായിരുന്നു ദേശീയപാത അതോറിറ്റി പറഞ്ഞിരുന്നത്.
എന്നാൽ കുഴിയായി ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന ബദൽ റോഡ് യാത്രായോഗ്യമാക്കാൻ ഇനിയും ഇവർക്കായിട്ടില്ല.
സമാന്തര റോഡുകളും പാടേ തകർന്നു തന്നെ കിടക്കുകയാണ്. ടോൾ പിരിവു നിർത്താത്തതാണു പ്രശ്നമെന്ന മട്ടിൽ ഹൈക്കോടതി അന്ത്യശാസനം നൽകുമ്പോഴും മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്നാണു ദേശീയപാത അതോറിറ്റിയുടെ മറുപടി.
എത്രയോ മൂന്നാഴ്ചകൾ നടപടിയില്ലാതെ ഇങ്ങനെ കടന്നുപോയെന്നു മാത്രം. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസങ്ങളിൽ വെയിൽ കിട്ടിയിട്ടും ബദൽ റോഡ് റീ ടാറിങ് നടത്താൻ തയാറായിട്ടില്ല. കരാറുകാരെ കൊണ്ട് കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യിപ്പിക്കാൻ ദേശീയപാത അതോറിറ്റിക്കു സാധിക്കുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]