
ഗുരുവായൂർ ∙ ക്ഷേത്രനഗരിയിലെത്തുന്ന തീർഥാടകർക്ക് ചുരുങ്ങിയ ചെലവിൽ താമസിക്കാൻ 5 സുരക്ഷിത കേന്ദ്രങ്ങൾ. ഷീ സ്റ്റേ ഹോം, അമിനിറ്റി സെന്റർ, ഫെസിലിറ്റേഷൻ സെന്റർ, ദേവസ്വം ഡോർമട്രി, ദേവസ്വം പാഞ്ചജന്യം അനക്സ് എന്നിവയാണവ.
ഇതിൽ ഷീ സ്റ്റേ ഹോം, അമിനിറ്റി സെന്റർ, ഫെസിലിറ്റേഷൻ സെന്റർ, ദേവസ്വം ഡോർമട്രി എന്നിവയുടെ നടത്തിപ്പു ചുമതല കുടുംബശ്രീ മിഷനാണ്. ഒറ്റയ്ക്കും സംഘമായും എത്തുന്ന സ്ത്രീകൾക്ക് താമസിക്കാനായി നഗരസഭ നിർമിച്ച ക്യാപ്റ്റൻ ലക്ഷ്മി ഷീ സ്റ്റേ ഹോം പ്രവർത്തനം ആരംഭിച്ചു.
വടക്കേ നട
ഔട്ടർ റിങ് റോഡിൽ അഗതി മന്ദിരത്തിനു സമീപമാണിത്. ഇവിടെ എസി ഇല്ല.
2 ബെഡ് റൂം –600 രൂപ (3 മുറി), 3 ബെഡ് –900 രൂപ (4 മുറി). ഡോർമട്രി ബെഡ് ഒന്നിന് 12 മണിക്കൂർ 250 രൂപ (70 ബെഡ്).
അറ്റാച്ഡ് ശുചിമുറിയുള്ള ബെഡ് ഒന്നിന് 300 രൂപ (24 ബെഡ്). ഷീ സ്റ്റേ ഹോമിൽ ഫോൺ ലഭിച്ചിട്ടില്ല.
ദേവസ്വം നേരിട്ടു നടത്തുന്ന പാഞ്ചജന്യം അനക്സിൽ 2 ബെഡ് നോൺ എസി റൂം 500 രൂപ (24 മുറികൾ). 2 ബെഡ് എസി റൂം 1300 രൂപ (12 മുറികൾ).
5 ബെഡിന്റെ നോൺ എസി 1250 (2 മുറികൾ). 5 ബെഡ് എസി 2500 രൂപ (ഒരു മുറി മാത്രം).
10 ബെഡ് നോൺ എസി ഡോർമട്രി 2500 രൂപ (ഒരു മുറി മാത്രം). ഫോൺ: 0487 2556535.
കേന്ദ്ര സർക്കാർ പ്രസാദ് പദ്ധതിയിൽ നഗരസഭയ്ക്കു നിർമിച്ചു നൽകിയ കിഴക്കേനട
ബസ് സ്റ്റാൻഡിലെ ഫെസിലിറ്റേഷൻ സെന്ററിലും പടിഞ്ഞാറേ നടയിലെ അമിനിറ്റി സെന്ററിലും തെക്കേനട മെഡിക്കൽ സെന്ററിനു സമീപം ഒരു ഭക്തൻ ദേവസ്വത്തിന് വഴിപാടായി നിർമിച്ചു നൽകിയ ഡോർമട്രിയിലും ചുരുങ്ങിയ ചെലവിൽ താമസിക്കാം.
ദേവസ്വം ഡോർമട്രി: 12 മണിക്കൂർ ബെഡ് ഒന്നിന് 300 രൂപ (44 ബെഡ്). 22 എണ്ണം സ്ത്രീകൾക്ക്.
ഫോൺ: 8330870017. പടിഞ്ഞാറേ നട
അമിനിറ്റി സെന്റർ: 12 മണിക്കൂർ ബെഡ് ഒന്നിന് 200 രൂപ 32 ബെഡ്. ഫോൺ: 8304880041. കിഴക്കേനട
ഫെസിലിറ്റേഷൻ സെന്റർ: 12 മണിക്കൂർ ഒരു ബെഡ് എസി അറ്റാച്ഡ് 400 രൂപ. എസി 300 രൂപ.
നോൺ എസി 250 രൂപ. 6 മണിക്കൂർ, 3 മണിക്കൂർ സമയവും ബെഡ് ലഭിക്കും.
ഫോൺ: 0487 2993017, 8078780017. എല്ലായിടത്തും നിരക്കുകൾക്ക് പുറമേ ജിഎസ്ടിയും നൽകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]