
തീരദേശത്ത് വറുതിക്കാലം: വില്ലനായി കടൽക്ഷോഭവും കനത്ത മഴയും
കയ്പമംഗലം ∙ മീൻ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികൾക്ക് വറുതിക്കാലം. ചാമക്കാല, കൂരിക്കുഴി കമ്പനിക്കടവ്, വഞ്ചിപ്പുര, പെരിഞ്ഞനം ആറാട്ട് കടവ്, മതിലകം ഭജന മഠം, പൊക്ലായി ബീച്ച് എന്നിവിടങ്ങളിൽ നൂറുകണക്കിനു ചെറുവള്ളങ്ങളാണ് ഉള്ളത്.
പല തൊഴിലാളികളും കേടായ വലകൾ നന്നാക്കുന്ന ജോലിയാണ് ചെയ്യുന്നത്. പണിക്ക് പോകുന്ന ഒറ്റപ്പെട്ട
മൂട് വെട്ടി വള്ളക്കാർക്കു ചെറുമീനുകൾ മാത്രമാണ് ലഭിക്കുന്നത്. പലർക്കും ചെലവുകാശ് പോലും ലഭിക്കാത്ത അവസ്ഥയാണ്. മണ്ണെണ്ണ ക്ഷാമവും തൊഴിലാളികളെ വലയ്ക്കുന്നുണ്ട്.
കടൽക്ഷോഭവും കനത്ത മഴയും മൂലം വലിയ വള്ളക്കാർക്കും കഴിഞ്ഞ ദിവസങ്ങളിൽ പണിക്ക് പോകാൻ ആയിരുന്നില്ല. പണി കുറഞ്ഞതോടെ വള്ളക്കാരുടെ കുടുംബവും ദുരിതത്തിലാണ്.
സാധാരണ ഈ സമയങ്ങളിൽ മീൻ ലഭിക്കാറുണ്ട്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളാണ് മീൻ ലഭിക്കുന്നതിനുള്ള പ്രധാന തടസ്സം.
വരും ദിവസങ്ങളില്‍ മീൻ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയില്‍ ആണ് തീരത്തുകാര്‍.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]